വാഷിംഗ്ടൺ : തിരഞ്ഞെടുപ്പു പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ അണികളോട് ആഹ്വാനം ചെയ്ത‌് കമലാ ഹാരിസ്. . ജനങ്ങൾ ഏൽപ്പ വിശ്വാസത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ കമല, തിരഞ്ഞെടുപ്പ പ്രചരണവേളയിൽ ഉന്നയിച്ച വിഷയങ്ങളിൽ പോരാട്ടം തുടരുമെന്നും പറഞ്ഞു.തിരഞ്ഞെടുപ്പു ഫലം പുറത്തുവരവേ, ഡോണൾഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല. …
“ഇന്ന് എന്റെ മനസ്സും ഹൃദയവും അങ്ങേയറ്റം നിറഞ്ഞിരിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി. നാം പ്രതീക്ഷിച്ചതോ നാം പോരാടിയതിന്റെയോ നാം വോട്ട് ചെയ്തതിന്റെയോ ഫലമല്ല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എന്നാൽ നാം തളരാത്ത കാലത്തോളം, പോരാടുന്ന കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം കെട്ടുപോകുകയില്ല. അതെന്നും ജ്വലിച്ചു നിൽക്കും.’- കമല പറഞ്ഞു. ഈ തിരഞ്ഞെടുപ്പു കാലത്ത് തന്നെ ചേർത്തു നിർത്തിയ കുടുംബത്തിനും പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പ്രവർത്തകർക്കും കമല നന്ദി അറിയിച്ചു. നടത്തിയ പോരാട്ടത്തിലും അത് നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല വ്യക്തമാക്കി
“വിവിധ ജനസമൂഹത്തെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു എന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. അതിര ഞാനും എന്റെ സംഘവും ഏറെ അഭിമാനിക്കുന്നു. രാജ്യത്തിന്റെ ശോഭനമായ ഭാവിയും അമേരിക്കയോടുള്ള സ്നേഹവുമാ തന്നെയും ഒപ്പമുള്ളവരെയും ചേർത്തുനിർത്തിയതും മുന്നോട്ടു നയിച്ചതും. തങ്ങളെ വേർതിരിക്കുന്നതിനേക്കാൾ കൂടുതൽ സാമ്യതകളുണ്ടെന്ന ജനത്തിന്റെ ധാരണയാണ് ഞങ്ങളുടെ പ്രചാരണത്തിന് ഊർജ്ജം പകർന്നത്. ഇപ്പോൾ, ഈ സമയം നിങ്ങളുടെ മനസ്സിലൂടെ എന്താണ് കടന്നു പോകുന്നതെന്ന് എനിക്ക് അറിയാം. എന്നാൽ തിരഞ്ഞെടുപ്പു ഫലം നാം അംഗീകരിച്ചേ മതിയാകൂ. ഞാൻ ട്രംപിനോട് സംസാരിക്കുകയും ചെയ്തതായും കമല പ്രതികരിച്ചു.