Thursday, November 7, 2024

HomeNewsIndiaട്രെയിനില്‍ തുപ്പിയതിന് റെയില്‍വേയ്ക്ക് കിട്ടിയത് 33 ലക്ഷം രൂപ: ലേഡീസ് കോച്ചില്‍ യാത്ര ചെയ്ത 1400...

ട്രെയിനില്‍ തുപ്പിയതിന് റെയില്‍വേയ്ക്ക് കിട്ടിയത് 33 ലക്ഷം രൂപ: ലേഡീസ് കോച്ചില്‍ യാത്ര ചെയ്ത 1400 പുരുഷന്മാര്‍ അറസ്റ്റില്‍

spot_img
spot_img

ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകളില്‍ യാത്ര ചെയ്തതിന് ഒക്ടോബറില്‍ മാത്രം 1400ലധികം പുരുഷന്‍മാര്‍ അറസ്റ്റിലായെന്ന് ഈസ്റ്റേണ്‍ റെയില്‍വേ. ഇതുമായി ബന്ധപ്പെട്ട് 1200ലധികം കേസുകളാണ് ഈസ്റ്റേണ്‍ റെയില്‍വേ ഡിവിഷനിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രജിസ്റ്റര്‍ ചെയ്തത്. ഹൗറ ഡിവിഷനില്‍ നിന്ന് 262 പേര്‍, സീല്‍ദായില്‍ നിന്ന് 574 പേര്‍, മാള്‍ഡ ഡിവിഷനില്‍ നിന്ന് 176 പേര്‍, അസന്‍സോള്‍ ഡിവിഷനില്‍ നിന്ന് 392 പേരുമാണ് അറസ്റ്റിലായത്.

റെയില്‍വേ നിയമത്തിലെ 162-ാം വകുപ്പ് പ്രകാരം സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്ന സ്ഥലത്ത് പുരുഷന്‍മാര്‍ ഇരിക്കുന്നത് കുറ്റകരമാണ്. ഇത്തരം നിയമനടപടികളില്‍ നിന്നൊഴിവാകാന്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലും ലേഡീസ് സ്‌പെഷ്യല്‍ ട്രെയിനിലും പുരുഷന്‍മാര്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഈസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. പുരുഷന്‍മാരായ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ട്രെയിനില്‍ വേറെയും കോച്ചുകളുണ്ട്. സ്ത്രീകളുടെ മാന്യതയും സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭിക്കാന്‍ വനിതാ യാത്രക്കാര്‍ക്ക് 139 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണെന്നും ഈസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

റെയില്‍വേ പരിസരങ്ങളില്‍ തുപ്പുകയും വൃത്തികേടാക്കുകയും ചെയ്തതിന് 10000 പേര്‍ക്ക് ഈസ്റ്റേണ്‍ റെയില്‍വേയിലെ ആര്‍പിഎഫ് വിഭാഗം പിഴ ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ റെയില്‍വേ പരിസരം വൃത്തികേടാക്കിയതിന് 12,900 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹൗറ ഡിവിഷനില്‍ നിന്ന് 4,958 പേര്‍, സീല്‍ദായ് ഡിവിഷനില്‍ നിന്ന് 2023 പേര്‍, അസന്‍സോള്‍ ഡിവിഷനില്‍ നിന്ന് 2214 പേര്‍, മാള്‍ഡ ഡിവിഷനില്‍ നിന്ന് 3704 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. 17 ലക്ഷത്തോളം (17.66 ലക്ഷം രൂപ ) രൂപയാണ് ഇവരില്‍ നിന്നും പിഴയിനത്തില്‍ ഈടാക്കിയത്.

ട്രെയിനുകളിലേയും-റെയില്‍വേ പരിസരങ്ങളിലേയും ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആര്‍പിഎഫ് കര്‍ശന പരിശോധനയാണ് നടത്തിയത്. ഒക്ടോബര്‍ 1 മുതല്‍ 30 വരെ റെയില്‍വേ പരിസരം വൃത്തികേടാക്കിയതിന് 10,470 പേരെയാണ് ഈസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഏകദേശം 15.37 ലക്ഷം രൂപയാണ് ഇവരില്‍ നിന്നും പിഴയായി ഈടാക്കിയത്. ഹൗറ ഡിവിഷനില്‍ നിന്ന് 2786 പേര്‍, സീല്‍ദായില്‍ നിന്ന് 4666 പേര്‍, അസന്‍സോള്‍ ഡിവിഷനില്‍ നിന്ന് 2304 പേര്‍, മാള്‍ഡ ഡിവിഷനില്‍ നിന്ന് 714 പേര്‍ക്കെതിരെയാണ് ഈസ്റ്റേണ്‍ റെയില്‍വേ നടപടി സ്വീകരിച്ചത്.

റെയില്‍വേ പരിസരങ്ങള്‍ വൃത്തിയാക്കുന്നതിനായി ശുചീകരണ തൊഴിലാളികള്‍ കഠിനമായി അധ്വാനിക്കുന്നുണ്ടെന്ന് ഈസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ട്രെയിനും റെയില്‍വേ പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം എല്ലാ യാത്രക്കാര്‍ക്കുമുണ്ടെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments