Thursday, November 7, 2024

HomeNewsKeralaപാലക്കാട്ടെ പാതിരാ റെയ്ഡ് : സരിനും സിപിഎമ്മിനും രണ്ട് അഭിപ്രായം

പാലക്കാട്ടെ പാതിരാ റെയ്ഡ് : സരിനും സിപിഎമ്മിനും രണ്ട് അഭിപ്രായം

spot_img
spot_img

പാലക്കാട്  ഉപതെരഞ്ഞെടുപ്പിനെ പ്രചാരണം മൂർദ്ധന്യാവസ്ഥയിൽ നിൽക്കെ പാലക്കാടെ ഹോട്ടലിൽകോൺഗ്രസ്സിന്റെ വനിതാ നേതാക്കളുടെ മുറിയിൽ അർധരാത്രി പൊലീസ് റെയ്‌ഡ് നടത്തിയ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം.

വടകര എം പി ഷാഫിപറമ്പിൽ പൊലീസിനു തെറ്റായ വിവരം നൽകി നാടകം കളിച്ചെന്നാണ് മണ്ഡലത്തിലെ ഇടതുസ്‌ഥാനാർഥി ഡോ.പി.സരിൻ ആരോപിച്ചത്. ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയതായാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറയുന്നത്. കള്ളപ്പണം എത്തിച്ചതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇ.എൻ.സുരേഷ് ബാബു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.

വിഷയത്തിൽ സരിൻ്റെ പ്രതികരണം ഇങ്ങനെ .സിപിഎം-ബിജെപി ബന്ധം ആരോപിക്കാൻ കഴിയത്തക്കവിധം പ്ലാറ്റ്ഫോം ഉണ്ടാക്കിയെടുക്കാൻ ബോധപൂർവം പുകമറ സൃഷ്‌ടിച്ചതാണോ ഈ സംഭവമെന്ന് അന്വേഷിക്കണം. പൊലീസാണ് അക്കാര്യം അന്വേഷിക്കേണ്ടത്. ഇല്ലാത്ത ഒരു വസ്തുതയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയി താൽക്കാലിക ലാഭമുണ്ടാക്കുന്നതിനുള്ള സ്ഥിരം കുബുദ്ധികളുടെ ശ്രമമാണോ? ഈ രീതി കഴിഞ്ഞ മൂന്നു തവണ ജയിച്ച എംഎൽഎയ്ക്ക് ഉണ്ട്. ആ മാസ്റ്റർ പ്ലാനിൽനിന്ന് വരുന്ന കാര്യങ്ങളിൽപ്പെട്ടതാണോ എന്നതും ഒരുവശത്ത് നിൽക്കുന്നു. യുഡിഎഫ് ക്യാംപിൽനിന്ന് തെറ്റായ വിവരം കൈമാറിയുള്ള നാടകമാണോയെന്ന സാധ്യത തള്ളിക്കളയാനാകില്ല. തെറ്റായ വിവരമാണെങ്കിൽ, ഇല്ലാത്ത വിഷയം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചോ എന്ന് അന്വേഷിക്കണമെന്നും സരിൻ ആവശ്യപ്പെട്ടു. എന്നാൽ 

“കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട്  നാലു  കോടി രൂപ ഷാഫി പറമ്പിലിന് നൽകിയെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. , പറഞ്ഞ ആ പണം പാലക്കാട് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് സാധ്യത. ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയതായാണ് അറിവെന്നുമായിരുന്നു   അദ്ദേഹത്തിന്റെ പ്രതികരണം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments