Friday, November 8, 2024

HomeNewsസംഗീത പരിപാടിക്കിടെ സ്‌റ്റേജിലെത്തിയ കോഴിയെ കൊന്ന് രക്തം കുടിച്ചു; ഗായകനെതിരേ കേസ്‌

സംഗീത പരിപാടിക്കിടെ സ്‌റ്റേജിലെത്തിയ കോഴിയെ കൊന്ന് രക്തം കുടിച്ചു; ഗായകനെതിരേ കേസ്‌

spot_img
spot_img

സംഗീത പരിപാടി നടക്കുന്നതിനിടെ സ്റ്റേജിലെത്തിയ കോഴിയുടെ കഴുത്തറുത്ത് രക്തം കുടിച്ച ഗായകനെതിരേ അരുണാചല്‍ പ്രദേശ് പോലീസ് കേസെടുത്തു. ഗായകനായ കോന്‍ വായി സണ്‍ കോഴിയെ കൊന്ന് രക്തം കുടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരേ വലിയ തോതിലുള്ള പ്രതിഷേധമുയര്‍ന്നിരുന്നു. ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍(പെറ്റ) ഇന്ത്യ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഇറ്റാനഗര്‍ പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം(പിസിഎ), അടുത്തിടെ നടപ്പാക്കിയ ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് സണ്ണിനെതിരേ കേസെടുത്തത്. ഈസ്റ്റ് കാമെംഗ് ജില്ലയിലെ സെപ്പയില്‍ നിന്നുള്ള ഗാനരചയിതാവും സംഗീതസംവിധായകനുമായ സണ്ണിന് ഈ മേഖലയില്‍ ഒട്ടേറെ ആരാധകരുണ്ട്.

സണ്ണിനെ വിചാരണ ചെയ്യണമെന്ന് പെറ്റ ഇന്ത്യ ആവശ്യപ്പെട്ടു. മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്നവര്‍ പലപ്പോഴും മറ്റ് അക്രമ പ്രവണതകള്‍ പ്രകടിപ്പിക്കാറുണ്ടെന്ന് അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതും അക്രമ സ്വഭാവവും വ്യക്തമാക്കുന്ന ഗവേഷണത്തെക്കുറിച്ച് പെറ്റ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അത്തരം കുറ്റവാളികള്‍ക്ക് മനഃശാസ്ത്രപരമായ പരിശോധനകളും കൗണ്‍സിംഗും ആവശ്യമാണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

മൃഗങ്ങളോട് ക്രൂരതയോടെ പെരുമാറുന്നവര്‍ക്ക് കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, ആക്രമണം, ഉപദ്രവിക്കല്‍, ഭീഷണി മുഴക്കല്‍, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവ ഉള്‍പ്പെടെ മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത മൂന്നിരട്ടിയാണ് അവര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ശക്തമായ മൃഗസംരക്ഷ നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് പെറ്റ ഇന്ത്യ വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. മൃഗങ്ങളെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ ഏര്‍പ്പെടുത്തുന്ന പിഴകള്‍ വര്‍ധിപ്പിക്കണമെന്നും പിസിഎ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും അടുത്തിടെ സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ നിയമങ്ങള്‍ മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത വേണ്ടത്ര തടയുന്നില്ലെന്നും മൃഗക്ഷേമത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അവര്‍ വാദിക്കുന്നു.

ഇറ്റാനഗര്‍ പോലീസ് കേസുമായി മുന്നോട്ടു പോകുകയാണ്. കോഴിയെ കഴുത്തറുക്കാനുള്ള സാഹചര്യവും വിശദമായ പരിശോധനയും മൃഗസംരക്ഷണ നിയമങ്ങളുടെ ലംഘനമുണ്ടായോ എന്നതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments