Monday, December 23, 2024

HomeCrimeമരുമകളെ ടെലിവിഷന്‍ കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ലെന്ന് കോടതി

മരുമകളെ ടെലിവിഷന്‍ കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ലെന്ന് കോടതി

spot_img
spot_img

മുംബൈ: മരുമകളെ ടെലിവിഷന്‍ കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും അത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്നും മുംബൈ ഹൈക്കോടതി. ഭാര്യ ആത്മഹത്യ ചെയ്തതില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും കുടുംബത്തെയും കോടതി വെറുതെ വിടുകയും ചെയ്തു. 20 വര്‍ഷം മുമ്പ് കീഴ്ക്കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഒറ്റക്ക് അമ്പലത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്നും ഭക്ഷണം ഉണ്ടാക്കുന്നതില്‍ പരിഹസിച്ചെന്നുമാണ് യുവതിയുടെ കുടുബം ഉന്നയിച്ച ആരോപണങ്ങള്‍. ഇതു കൂടാതെ അര്‍ധ രാത്രിയില്‍ വെള്ളം എടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ താമസിക്കുന്ന ഗ്രാമത്തില്‍ അര്‍ധരാത്രി വെള്ളം വിതരണത്തിനായി എത്തുന്നത് സാധാരണയാണെന്നും എല്ലാ വീട്ടുകാരും പുലര്‍ച്ചെ 1.30 മണി സമയത്ത് വെള്ളം എടുക്കാറുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ ഒന്നും 498 എയില്‍ ഉള്‍പ്പെടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments