Friday, November 22, 2024

HomeAmerica"എങ്ങനെ നാടുവിടാം:" ട്രംപിന്‍റെ ജയത്തിന് പിന്നാലെ വർധിച്ച് ഗൂഗിൾ സെർച്ച്

“എങ്ങനെ നാടുവിടാം:” ട്രംപിന്‍റെ ജയത്തിന് പിന്നാലെ വർധിച്ച് ഗൂഗിൾ സെർച്ച്

spot_img
spot_img

വാഷിംഗ്ടൺ: ട്രംപിന്‍റെ ജയത്തിന് പിന്നാലെ അമേരിക്കയിൽ നാടുവിടുന്നതിനെ പറ്റി ചർച്ചകൂടിയതായി റിപ്പോർട്ട്. കാനഡയിലേക്കും മറ്റു രാജ്യങ്ങളിലേക്കും താമസം മാറുന്നതിന്റെ നടപടി ക്രമങ്ങൾ ​ഗൂ​ഗിളിൽ തിരയുന്നതിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. എങ്ങനെ കാനഡയിലേക്ക് പോകാം (How to move to Canada) എന്ന ഗൂഗിൾ സെർച്ചിന് 400 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. 

അതോടൊപ്പം move to Canada, moving to Canada requirements, moving to Canada from US എന്ന കീവേഡുകളും ​ഗൂ​ഗിളിൽ വലിയതോതിൽ തിരയുന്നുണ്ട്. ചില സെർച്ചുകൾക്ക് 5,000 ശതമാനത്തിന്‍റെ വർധനയുണ്ടെന്നാണ് ​ഗൂ​ഗിൾ ട്രെൻഡ് ഡാറ്റ കാണിക്കുന്നത്. ജപ്പാൻ, ബ്രസീൽ, കോസ്റ്റ്റിക്ക തുടങ്ങിയ രാജ്യങ്ങളും അമേരിക്കകാർ തിരയുന്ന കൂട്ടത്തിലുണ്ട്. 2016 ൽ ട്രംപിന്‍റെ വിജയത്തിന് പിന്നാലെ ട്രാഫിക്കിലുണ്ടായ വർധന കാരണം കാനഡയുടെ ഇമി​ഗ്രേഷൻ വെബ്സൈറ്റ് ക്രാഷായിരുന്നു. 

വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനെ ശക്തമായി പിന്തുണച്ച വെർമോണ്ട്, ഒറിഗൺ, വാഷിംഗ്ടൺ എന്നി സംസ്ഥാനങ്ങളിൽ നിന്നാണ് തിരച്ചിൽ കൂടുതൽ. സമൂഹ മാധ്യമങ്ങളിലും സമാനമായ ചർച്ചകൾ നടക്കുന്നുണ്ട്. 

കാനഡയിൽ പിആർ അപേക്ഷകളുടെ നടപടി ക്രമം പൂർത്തിയാക്കാൻ ഒരു വർഷം വരെ സമയം വേണമെന്നാണ് കണക്കാക്കുന്നത്. അഭയാർഥികളായി അം​ഗീകാരം ലഭിക്കാൻ 44 മാസത്തെ കാത്തിരിപ്പുണ്ട്.

അതേസമയം, യുഎസിൽ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രവാഹത്തിന് സാധ്യതയുള്ളതിനാൽ യുഎസ് അതിർത്തിയിൽ അതിജാഗ്രത പാലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കാനഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുടിയേറ്റക്കാർ അമേരിക്കയുടെ രക്തത്തിൽ വിഷം കലർത്തുന്നു എന്നാണ് ട്രംപിന്‍റെ നിലപാട്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലാണ് ട്രംപ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments