വാഷിംഗ്ടൺ: ഏത് അവസരവും പണമാക്കി മാറ്റാനുള്ള സ്വന്തം കഴിവ് ഒന്നുകൂടി മിനുക്കിയെടുത്തിരിക്കുകയാണ് ഇലോണ്‍ മസ്‍ക്. യുഎസ് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ അതിസമ്പന്നന്‍ നാല് ദിവസം കൊണ്ട് ഉണ്ടാക്കിയത് 4.15 ലക്ഷം കോടി രൂപയാണ്.
ഇതിന് ചെലവാക്കിയതാകട്ടെ ഏകദേശം 1,079 കോടി രൂപയും. ട്രംപിന്‍റെ വലിയ സപ്പോട്ടറാണ് ഇലോണ്‍ മസ്‍ക്. തിരഞ്ഞെടുപ്പ് സമയത്ത് ട്രംപ് അനുകൂല പോസ്റ്റുകളിട്ടും ട്രംപ് അനുകൂല പോസ്റ്റുകള്‍ക്ക് എക്സില്‍ പരിഗണന നല്‍കിയും മസ്‍ക് തന്നെകൊണ്ട് പറ്റുന്ന സഹായം നല്‍കിയിരുന്നു.
ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടി ആകെ 130 മില്യണ്‍ ഡോളറാണ് മസ്‍ക് ചെലവാക്കിയത്. ഏകദേശം 1079 കോടി രൂപയോളം വരുമതിത്. ഇതില്‍ 75 മില്യണ്‍ ഡോളറോളം ചെലവാക്കിയത് അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി വഴിയാണ്.