Thursday, November 14, 2024

HomeAmerica4b;അമേരിക്കയിൽ ട്രംപ് വിജയിച്ചതോടെ പുരുഷന്മാരെ ബഹിഷ്‌കരിക്കാന്‍ ഒരു കൂട്ടം സ്ത്രീകളുടെ തീരുമാനം

4b;അമേരിക്കയിൽ ട്രംപ് വിജയിച്ചതോടെ പുരുഷന്മാരെ ബഹിഷ്‌കരിക്കാന്‍ ഒരു കൂട്ടം സ്ത്രീകളുടെ തീരുമാനം

spot_img
spot_img

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കിയത്. ട്രംപിനോട് തോല്‍വി സമ്മതിച്ച് ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വേദിയിലേക്ക് കമലാ ഹാരിസ് കയറിയപ്പോള്‍ താഴെ സദസ്സിലുണ്ടായിരുന്ന നിരവധി സ്ത്രീകളാണ് കരഞ്ഞുകൊണ്ടിരുന്നത്. അവരില്‍ ചിലര്‍ തങ്ങള്‍ പിന്തുണച്ച സ്ഥാനാര്‍ഥി തോറ്റതിലാണ് കരഞ്ഞത്. ചിലരാകട്ടെ അമേരിക്ക വീണ്ടും ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തതിലാണ് കരഞ്ഞത്.

എന്നാല്‍, ജനക്കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകള്‍ മാത്രമല്ല നിരാശ പ്രകടിപ്പിച്ചത്. യുഎസിലെ ഭൂരിഭാഗം വരുന്ന സ്ത്രീകളും തിരഞ്ഞെടുപ്പ് ഫലത്തില്‍ ദുഃഖിതരാണ്. എങ്കിലും അവര്‍ നിരാശയോടെ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച് വ്യത്യസ്തമായ ഒരു പ്രതിഷേധരീതി അവര്‍ സ്വീകരിക്കുകയാണ്. 2017 മുതല്‍ 2018 വരെ ദക്ഷിണ കൊറിയയില്‍ നിലനിന്നിരുന്ന 4B എന്ന പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍. പുരുഷന്മാരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ പ്രസ്ഥാനം ദക്ഷിണ കൊറിയയില്‍ ശ്രദ്ധ നേടിയത്.

എന്താണ് ഈ പ്രസ്ഥാനം അര്‍ത്ഥമാക്കുന്നത്? ട്രംപിന്റെ വിജയത്തിന് പിന്നാലെ ആളുകള്‍ ഈ പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ട്?

എന്താണ് 4B പ്രസ്ഥാനം?

#metoo പ്രസ്ഥാനത്തിന് സമാനമായി ദക്ഷിണ കൊറിയയില്‍ 2017 മുതല്‍ 2018 വരെ നിലനിന്നിരുന്ന ആശയമാണ് 4B പ്രസ്ഥാനം. ഒരു റാഡിക്കല്‍ സ്ത്രീപക്ഷ പ്രോഗ്രാമാണിത്. മുമ്പ് നിലനിന്നിരുന്ന എസ്‌കേപ്പ് ദി കോര്‍സെറ്റ് പ്രസ്ഥാനവുമായും ഇതിന് സാമ്യതയുണ്ട്. മുടിയുടെ നീളം കുറയ്ക്കുക, അല്ലെങ്കില്‍ തലമൊട്ടയടിക്കുക, മേക്കപ്പ് ഉപേക്ഷിക്കുക, പ്രത്യക്ഷമായ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആഹ്വാനങ്ങളാണ് എസ്‌കേപ്പ് ദി കോര്‍സെറ്റ് പ്രസ്ഥാനം മുന്നോട്ട് വെച്ചത്.

കൊറിയന്‍ ഭാഷയില്‍ ‘ബി’(bi) എന്നാല്‍ ’no’ എന്നാണ് അര്‍ത്ഥം. 4B എന്ന ഇംഗ്ലീഷ് വാക്ക് നാല് കൊറിയന്‍ പദങ്ങളെയാണ് സൂചിപ്പിക്കുന്നത്. bihon എന്നാല്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി വിവാഹമില്ല; ബിചുല്‍സന്‍(
bichulsan) എന്നാല്‍ പ്രസവിക്കില്ല; biyeonae എന്നാല്‍ ഡേറ്റിംഗ് ഇല്ല എന്നാണ് അര്‍ത്ഥമാക്കുന്നത്; കൂടാതെ bisekseu എന്നാല്‍ എതിര്‍ലിംഗത്തിലുള്ളവരുമായി ലൈംഗിക ബന്ധങ്ങള്‍ പാടില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്.

ലളിതമായി പറഞ്ഞാല്‍, ഈ പ്രസ്ഥാനത്തിന്റെ അനുയായികള്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുകയോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ അവരില്‍ കുട്ടികളെ ജനിപ്പിക്കുകയോ ചെയ്യില്ല. ലിംഗ സമത്വം പാലിക്കാത്ത ഒരു വ്യവസ്ഥയെ അവര്‍ ഫലപ്രദമായി ബഹിഷ്‌കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ദക്ഷിണ കൊറിയയില്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രസ്ഥാനമുണ്ടായത്?

അതിന് പല കാരണങ്ങളുണ്ട്. ദക്ഷിണ കൊറിയന്‍ സമൂഹത്തില്‍ ലിംഗം, സൗന്ദര്യം എന്നിവ സംബന്ധിച്ച് കര്‍ശനമായ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ, ഒരു കാലത്ത് ദക്ഷിണ കൊറിയയില്‍ വലിയ തോതില്‍ ഒളിക്യാമറ ചിത്രീകരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ ഇരകളാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ലൈംഗിക ബന്ധത്തിനിടയിലും പൊതു കുളിമുറികളില്‍ മൂത്രമൊഴിക്കുമ്പോഴും അവരുടെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു.

‘‘ഈ വീഡിയോകള്‍ ഡിസ്‌കോര്‍ഡില്‍ പുരുഷന്മാര്‍ വില്‍ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു. എന്നാല്‍, ഇതില്‍ എത്ര പുരുഷന്മാര്‍ പങ്കാളികളായെന്നും തങ്ങളുമായി അവര്‍ ബന്ധം പുലര്‍ത്തിയിരുന്നുവോയെന്നും സ്ത്രീകള്‍ക്ക് അറിയില്ലായിരുന്നു,’’ ഓക്‌സിഡന്റല്‍ കോളേജിലെ ഏഷ്യല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറായ മിന്‍ ജൂ ലീ ദ ഗാര്‍ഡിയനോട് പറഞ്ഞു. ‘‘എനിക്ക് ആരെയാണ് വിശ്വസിക്കാനാവുക? എനിക്ക് പുരുഷന്മാരിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് മുമ്പ് അവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ട്,’’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ട് ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ പുരുഷ മോഡല്‍ ജനനേന്ദ്രിയം മറയ്ക്കാതിരുന്നത് ചിത്രീകരിച്ച ഒരു യുവതിയെ അറസ്റ്റ് ചെയ്തതും 4b പ്രസ്ഥാനത്തിന് ഊര്‍ജമേകി. ഇത് പല സ്ത്രീകളെയും ചൊടിപ്പിച്ചു. ഇത് ഇരട്ടത്താപ്പാണെന്ന് അവര്‍ പറഞ്ഞു.

ദക്ഷിണ കൊറിയയില്‍ 4B പ്രസ്ഥാനം സ്വാധീനം ചെലുത്തിയോ?

4B ദക്ഷിണ കൊറിയയില്‍ വലിയ സ്വാധീനമുണ്ടാക്കിയോ എന്നത് സംബന്ധിച്ച വിവരം അജ്ഞാതമായി തുടരുന്നു. ദക്ഷിണ കൊറിയയിലാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ പ്രത്യുത്പാദന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് 4B പ്രസ്ഥാനം കാരണമായിരിക്കാമെന്ന് വിലയിരുത്തുന്നു. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ രാജ്യത്ത് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ആരോഗ്യകരമയാ ബന്ധങ്ങളെ തടയുന്നതായി 2021ല്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ പറഞ്ഞിരുന്നു.

4B യുഎസില്‍ എത്തിച്ചേര്‍ന്നത് എങ്ങനെ?

ട്രംപിന്റെ വിജയത്തോടെ 4Bയെ കുറിച്ചുള്ള ഗൂഗിള്‍ സേര്‍ച്ച് യുഎസില്‍ വലിയ തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാഷിംഗ്ടണ്‍ ഡിസി, കൊളറാഡോ, വെര്‍മോണ്ട്, മിനസോട്ട എന്നിവടങ്ങളില്‍ 4bയെ സംബന്ധിച്ച് വലിയ തോതില്‍ ഗൂഗിള്‍ സെര്‍ച്ച് നടക്കുന്നുണ്ട്. ചില അമേരിക്കന്‍ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെക്കുറിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചു.

സ്ത്രീകളെ, ദക്ഷിണ കൊറിയയിലെ സ്ത്രീകളെപ്പോലെ ഞങ്ങള്‍ 4b പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയോ അമേരിക്കയില്‍ ജനനനിരക്ക് കുറയ്ക്കുകയോ ചെയ്യേണ്ടതുണ്ട്, എക്‌സില്‍ ഒരു ഉപയോക്താവ് പറഞ്ഞു.

ഈ പോസ്റ്റ് ബുധനാഴ്ച വൈകുന്നേരത്തിനുള്ളില്‍ 80 ലക്ഷം പേരാണ് കണ്ടത്. ഞങ്ങള്‍ തിരിച്ചു കടിക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞു. ടിക് ടോക്കിലും സമാനമായ സന്ദേശങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

യുഎസിലെ സ്ത്രീകള്‍ 4b തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

ട്രംപിന്റെ വിജയത്തിന് പിന്നാലെയുണ്ടായ നിരാശയും ആശങ്കയുമാണ് സ്ത്രീകളെ 4bയിലേക്ക് ആകര്‍ഷിച്ചത്. ട്രംപിന്റെ വിജയത്തോടെ തങ്ങളുടെ പ്രത്യുത്പാദന അവകാശങ്ങള്‍ കുറയുമെന്ന ആശങ്ക അവര്‍ പ്രകടിപ്പിക്കുന്നു. രാജ്യവ്യാപകമായി ഗര്‍ഭച്ഛിദ്ര നിരോധനത്തെക്കുറിച്ചുള്ള തന്റെ നിലപാടില്‍ ട്രംപ് മലക്കം മറിഞ്ഞിരുന്നു. പല റിപ്പബ്ലിക്കന്‍ നേതാക്കളും ഗര്‍ഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്നില്ല.

സ്ത്രീകളോടുള്ള ട്രംപിന്റെ സ്ത്രീവിരുദ്ധ വീക്ഷണവും പ്രസ്ഥാനത്തോടുള്ള അവരുടെ താല്‍പ്പര്യത്തിന് കാരണമാകാമെന്ന് ചില സ്ത്രീകള്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments