Thursday, November 14, 2024

HomeCanadaജയ്ശങ്കറിന്‍റെ പ്രസംഗത്തിന്‍റെ സംപ്രേഷണം തടഞ്ഞിട്ടില്ല: ആരോപണങ്ങൾ തള്ളി കാനഡ

ജയ്ശങ്കറിന്‍റെ പ്രസംഗത്തിന്‍റെ സംപ്രേഷണം തടഞ്ഞിട്ടില്ല: ആരോപണങ്ങൾ തള്ളി കാനഡ

spot_img
spot_img

ഒട്ടാവ: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്‍റെ പ്രസംഗത്തിന്‍റെ സംപ്രേഷണം തടഞ്ഞെന്ന ഇന്ത്യയുടെയും ഓസ്ട്രേലിയ ടുഡെയുടെയും ആരോപണം തള്ളി കാനഡ. അടിസ്ഥാന രഹിതമായ പ്രചാരണമാണ് നടക്കുന്നതെന്നാണ് കാനഡയുടെ വിശദീകരണം. ജയ്ശങ്കറിന്‍റെ പ്രസംഗവും അഭിമുഖവും കാനഡയിൽ സംപ്രേഷണം ചെയ്തു. ഉള്ളടക്കം ചർച്ചയായെന്നും കാനഡ വ്യക്തമാക്കി. എന്നാല്‍, അർഷ് ദല്ലയുടെ കസ്റ്റഡിയിൽ ഇനിയും കാനഡ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഖലിസ്ഥാൻ തീവ്രവാദി എവിടെയെന്ന് വ്യക്തമാക്കാനും കാനഡ തയാറായിട്ടില്ല. 

ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദല്ലയെ കീഴ്പ്പെടുത്തിയ വിവരം ഇന്ത്യക്ക് കാനഡ കൈമാറിയിട്ടില്ല. കൊടും ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ വിശ്വസ്തനായ ഇയാളെ കഴിഞ്ഞ 28നാണ് കീഴ്പ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകം, തീവ്രവാദമടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ദല്ലക്കായി പഞ്ചാബ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സുപ്രധാന വിവരങ്ങള്‍ കൈമാറുന്നതില്‍ പോലും തടസമായി ഇന്ത്യക്കും കാനഡക്കുമിടയിലെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വരികയാണ്. ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദല്ലയെ കീഴ്പ്പെടുത്തി ഒന്നരയാഴ്ച പിന്നിട്ടിട്ടും കാനഡ ഔദ്യോഗികമായി വിവരം ഇന്ത്യയെ അറിയിച്ചിട്ടില്ല. മില്‍ട്ടണില്‍ നടന്ന വെടിവെയ്പിനിടെ കീഴ്പ്പെടുത്തിയെന്നാണ് വിവരം. കീഴ്പ്പെടുത്തിയ കാര്യമോ ഇപ്പോള്‍ എവിടെ പാര്‍പ്പിച്ചിരിക്കുന്നുവെന്ന വിവരമോ കാനഡ കൈമാറിയിട്ടില്ല.

കാനഡയിലെ സുരേയില്‍ കഴിയുകയായിരുന്ന ദല്ലക്കെതിരെ യുഎപിഎ അടക്കം നിരവധി കേസുകളുണ്ട്. 2020ല്‍ ദേര സച്ച സൗദയുടെ രണ്ട് അനുയായികളെ പഞ്ചാബില്‍ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് അര്‍ഷ് ദല്ല. ഖലിസ്ഥാന്‍ തീവ്രവാദത്തിലേക്ക് നിരവധി യുവാക്കളെ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാള്‍ കാനഡയിലേക്ക് കടന്നിരുന്നു. തീവ്രവാദികളുടെ പട്ടികയിലുള്ള അര്‍ഷ് ദല്ലയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കാനഡ അവഗണിച്ചിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments