Sunday, December 22, 2024

HomeNewsIndiaജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

spot_img
spot_img

ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച (നവംബർ 11) സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ പ്രസിഡന്‍റ് ദ്രൌപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ശുപാർശയിൽ ഒക്ടോബർ 24നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ   സുപ്രീം കോടതിയുടെ പുതിയ  ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. നവംബർ 8 ആയിരുന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ചീഫ് ജസ്റ്റിസായുള്ള അവസാന പ്രവർത്തി ദിനം.

ഇവിഎമ്മുകളുടെ പവിത്രത ഉയർത്തിപ്പിടിക്കൽ, ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കൽ തുടങ്ങി നിരവധി സുപ്രധാന സുപ്രിം കോടതി വിധികളുടെ ഭാഗമായിട്ടുള്ള ആളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. മുൻ ഡൽഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന ദേവ് രാജ് ഖന്നയുടെ മകനാണ്. 2019 ജനുവരി 18നാണ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേൽക്കുന്നത്.

1960 മെയ് 14ന് ജനിച്ച ജസ്റ്റിസ് ഖന്ന ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ക്യാമ്പസ് ലോ സെന്ററിൽ നിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്.1983ൽ ഡൽഹി ബാർ കൌൺസിലിൽ നിന്നും എൻട്രോൾ ചെയ്ത ഖന്ന തുടക്കത്തിൽ ജില്ലാ കോടതികളിലും പിന്നീട് ഡൽഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. നാഷണൽ ലീഗൽ സർവീസ് അതോറിട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇൻകം ടാക്സ് വകുപ്പിൽ സീനിയർ സ്റ്റാൻഡിംഗ് കൌൺസിലായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ ഡൽഹിയുടെ സ്റ്റാൻിഡിംഗ് കൌൺസിലായി (സിവിൽ) നിയമിതനായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments