Thursday, November 14, 2024

HomeWorldMiddle Eastഇന്ത്യന്‍ യുവതിയെ അനാശാസ്യത്തിന് നിര്‍ബന്ധിച്ച സംഭവം: വിചാരണ ആരംഭിച്ചു

ഇന്ത്യന്‍ യുവതിയെ അനാശാസ്യത്തിന് നിര്‍ബന്ധിച്ച സംഭവം: വിചാരണ ആരംഭിച്ചു

spot_img
spot_img

മനാമ: ഇന്ത്യക്കാരിയായ യുവതിയെ ജോലി വാഗ്ദാനം നല്‍കി എത്തിച്ചശേഷം അനാശാസ്യത്തിന് നിര്‍ബന്ധിച്ച കേസില്‍ പ്രതികളുടെ വിചാരണ തുടങ്ങി. ഇന്ത്യക്കാരായ പുരുഷനും സ്ത്രീയുമാണ് ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. സല്‍മാനിയയില്‍ താമസിക്കുന്ന 36 കാരനും ഗുദൈബിയയിലുള്ള 25 കാരിയായ യുവതിയുമാണ് പ്രതികള്‍.

28 കാരിയായ ഇരയെ ബഹ്റൈനിലെത്തിച്ചശേഷം ഒരു റസ്റ്റാറന്റില്‍ പരിചാരികയായി ജോലിക്കെത്തിച്ചശേഷം അനാശാസ്യത്തിന് പ്രേരിപ്പിക്കുകയായിരുന്നെന്നാണ് കേസ്. അവധിയില്ലാതെ ദിവസത്തില്‍ 12 മണിക്കൂര്‍ ജോലി ചെയ്യിപ്പിച്ചു. ശമ്പളത്തിനു പകരം കസ്റ്റമേഴ്‌സില്‍നിന്ന് ലഭിക്കുന്ന ടിപ്പു മാത്രമായിരുന്നു യുവതിക്ക് ലഭിച്ചിരുന്നത്.

ഉപഭോക്താക്കളില്‍നിന്ന് യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായി. പരാതിപ്പെട്ടപ്പോള്‍ പ്രതിയായ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. മാത്രമല്ല പാസ്‌പോര്‍ട്ട് വാങ്ങി സൂക്ഷിക്കുകയും യുവതി രക്ഷപ്പെട്ട് പോകില്ല എന്നുറപ്പാക്കുകയും ചെയ്തു. ടൂറിസ്റ്റ് വിസയിലാണ് യുവതിയെ ഇവിടെയെത്തിച്ചത്.

അദിലിയയിലെ അപ്പാര്‍ട്‌മെന്റില്‍ തടവിന് സമാനമായ അവസ്ഥയിലായിരുന്ന യുവതി രക്ഷപ്പെട്ട് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ ഇരുവരും മറ്റു നിരവധി യുവതികളെയും സമാനമായ രീതിയില്‍ ഇവിടെയെത്തിച്ച് ചൂഷണം ചെയ്തതായി കണ്ടെത്തി. ഈ മാസം 17ന് കേസ് വീണ്ടും പരിഗണിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments