Thursday, November 14, 2024

HomeMain Storyവയനാടും ചേലക്കരയും ഇന്ന് വീണ്ടും ബൂത്തിലേക്ക്; ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ്

വയനാടും ചേലക്കരയും ഇന്ന് വീണ്ടും ബൂത്തിലേക്ക്; ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ്

spot_img
spot_img

ന്യൂഡൽഹി : പ്രിയങ്ക ഗാന്ധി ആദ്യമായി ജനവിധി തേടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് ഇന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണു ചേലക്കര പുതിയ എംഎൽഎയെ തിരഞ്ഞെടുക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു നൽകിയ ഞെട്ടൽ അപ്രതീക്ഷിതമായിരുന്നില്ലെന്ന് ഉറപ്പിക്കാൻ ജീവന്മരണ പോരാട്ടത്തിലുള്ള ഇന്ത്യാസഖ്യത്തിന് നിർണായകമായ ജാർഖണ്ഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. സംസ്ഥാനത്തെ ആകെ 81 സീറ്റിൽ 43 ഇടത്തും ഇന്നു വോട്ടെടുപ്പ് പൂർത്തിയാകും

മറ്റു സംസ്ഥാനങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പുണ്ട്: അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6). തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പരീക്ഷണമായ ‘ജൻ സുരാജ് പാർട്ടി’ ആദ്യമായി ജനവിധി തേടുന്ന തിരഞ്ഞെടുപ്പാണ് ബിഹാറിലേത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments