Friday, November 22, 2024

HomeAmericaട്രംപിൻ്റെ ക്യാബിനറ്റിൽ ഇടം നേടി   ലോക സമ്പന്നൻ മസ്കുo ഇന്ത്യൻ വംശജൻ  രാമസ്വാമിയും

ട്രംപിൻ്റെ ക്യാബിനറ്റിൽ ഇടം നേടി   ലോക സമ്പന്നൻ മസ്കുo ഇന്ത്യൻ വംശജൻ  രാമസ്വാമിയും

spot_img
spot_img

വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ    പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്പേസ് എക്സ്‌, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കും. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനു വേണ്ടി വൻ തോതിൽ ഫണ്ട് സംഭാവന  ചെയ്ത വ്യക്തിയാണ് മസ്ക്. മസ്ക്‌കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവും കേരളത്തിൽ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) ചുമതലയായിരിക്കും 

മസ്കും വിവേകും ചേർന്ന് തന്റെ സർക്കാരിന്റെ ഉദ്യോഗസ്ഥതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും അധികച്ചെലവുകളിൽ നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്ത‌ാവനയിലൂടെ വ്യക്‌തമാക്കി. സർക്കാരിന്റെ കീഴിലെ ഫെഡറൽ സ്‌ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുൻകയ്യെടുക്കും. സർക്കാരിലെ ‘മാലിന്യങ്ങളെയും’ തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്താൻ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) മസ്ക‌ിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments