Monday, March 10, 2025

HomeWorldEuropeയുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോര്‍ട്ട്

യുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോര്‍ട്ട്

spot_img
spot_img

ലണ്ടന്‍ : യുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോര്‍ട്ട്. കാണാതായവരെ സംബന്ധിച്ച കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സസക്‌സിലാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം കാണാതായവരെ കണ്ടെത്താനുള്ള കേസുകള്‍ ഏകദേശം 23 ല്‍പ്പരമാണ്. നിരവധി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ആളുകള്‍ വരെ സസക്‌സ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളില്‍ ഉള്‍പ്പെടുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വൃദ്ധരായവര്‍ വരെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ് അധികൃതര്‍. കാണാതായ ആളുകളെ കണ്ടെത്തി ബന്ധുക്കളെ ഏല്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന യുകെ ചാരിറ്റിയായ മിസ്സിങ് പീപ്പിളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.

കാണാതായവരില്‍ ഇന്ത്യന്‍ വംശജരും മലയാളികളും ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ ജൂണില്‍ 15 വയസ്സുകാരിയായ മലയാളി പെണ്‍കുട്ടിയെ കാണാതായിരുന്നു.പിന്നീട് സസക്‌സ് പൊലീസും മാധ്യമങ്ങളും പുറത്തു വിട്ട തിരച്ചില്‍ നോട്ടീസിനൊടുവില്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കുകയായിരുന്നു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments