Friday, November 15, 2024

HomeNewsKeralaഇസ്രയേൽ ദമ്പതികളെ കടയിൽ നിന്നിറക്കി വിട്ട തേക്കടിയിലെ കശ്മീരി കടയുടമയ്ക്ക് ഇനി കട കിട്ടില്ല

ഇസ്രയേൽ ദമ്പതികളെ കടയിൽ നിന്നിറക്കി വിട്ട തേക്കടിയിലെ കശ്മീരി കടയുടമയ്ക്ക് ഇനി കട കിട്ടില്ല

spot_img
spot_img

തേക്കടിയിൽ ഇസ്രയേലി ദമ്പതികളെ അപമാനിച്ച് കടയിൽ നിന്ന് ഇറക്കി വിട്ട കശ്മീരി കടയുടമയ്ക്ക് ഇനി കട കിട്ടില്ല. സ്ഥലത്തെ മറ്റ് വ്യാപാരികളുൾപ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കശ്മീരി വ്യാപാരിയുടെ കട അടയ്ക്കുകയായിരുന്നു.

തേക്കടിയിൽ കരകൌശല വസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്നാണ് ഇസ്രയേലി ദമ്പതികളെ അപമാനിച്ച് ഇറക്കിവിട്ടത്. ദമ്പതികൾ ഇസ്രയേലിൽ നിന്നാണെന്നറിഞ്ഞതോടെ സാധനം തരാനാകില്ലെന്നും ഇറങ്ങിപ്പോകാനും കടയുടമ ദമ്പതികളോട് ആവശ്യപ്പെടുകയായിരുന്നു. കടയ്ക്ക് പുറത്തിറങ്ങിയ ഇസ്രയേലി ദമ്പതികൾ മറ്റ് കടക്കാരോട് കാര്യം പറയുകയും ഇതിനിടയിൽ ദമ്പതികളെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവർ സംഭവത്തിൽ ഇടപെടുകയും ചെയ്തു.

ഡ്രൈവറുടെയും മറ്റ് കടക്കാരുടെയും സമ്മർദ്ദത്തെ തുടർന്ന് കടയുടമ മാപ്പ് പറഞ്ഞെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അന്വേഷണത്തിന് പോലീസും സ്പെഷ്യൽ ബ്രാഞ്ചും എത്തുകയും കേന്ദ്ര ഏജൻസികൾ വിവരം ആരായുകയും ചെയ്തു. തുടർന്ന് വ്യാപാരികളും കശ്മീരി കടയുടമയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കട അടച്ചു പൂട്ടുകയായിരുന്നു. കാശ്മീരി കടയുടമ കടയിലെത്തുന്നവരുടെ രാജ്യവും പൌരത്വവുമെല്ലാം ചോദിച്ച് മുൻപും വിവാദത്തിലായ ആളാണെന്നും പറയുന്നു. ഇയാളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കും. ഇസ്രയേൽ എംബസിയും വിവാദം ശ്രദ്ധിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments