Tuesday, December 24, 2024

HomeAmericaഇന്ത്യയിൽ നിന്ന് കടത്തിയ 1400 പുരാവസ്തുക്കൾ അമേരിക്ക തിരിച്ചു നല്കി

ഇന്ത്യയിൽ നിന്ന് കടത്തിയ 1400 പുരാവസ്തുക്കൾ അമേരിക്ക തിരിച്ചു നല്കി

spot_img
spot_img

ന്യൂഡൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കടത്തിയ 1400ലേറെ പുരാവസ്‌തുക്കൾ തിരികെ നൽകി അമേരിക്ക. ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള രാജ്യങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട പുരാവസ്‌തുക്കൾ തിരികെ നൽകുന്ന നടപടിയുടെ ഭാഗമായാണ് ഇന്ത്യയിൽനിന്നുള്ളവ നൽകിയിരിക്കുന്നത്. ഇവയുടെ മൂല്യം 10 ദശലക്ഷം ഡോളർ വരുമെന്നാണ് കണക്കാക്കുന്നത്.അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോണി ഓഫീസ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കി.

ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ കണ്ടിരുന്നവയും ഇതിലുണ്ട്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ മോഷ്ടിച്ച വസ്തുക്കൾ ഔപചാരികമായി തിരികെ നൽകി.1980-കളുടെ തുടക്കത്തിൽ മധ്യപ്രദേശിലെ ക്ഷേത്രത്തിൽനിന്ന് കൊള്ളയടിച്ച മണൽകല്ലിൽ തീർത്ത നർത്തകിയുടെ ശില്പം, രാജസ്ഥാനിലെ തനേസര -മഹാദേവ ഗ്രാമത്തിൽ നിന്ന് കൊള്ളയടിച്ച കല്ലിൽകൊത്തിയെടുത്ത ശില്പം ഉൾപെടെ ഉള്ളവ ഉണ്ട്-

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments