Tuesday, December 24, 2024

HomeNewsIndiaഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഹൈപ്പർസോണിക്​ മിസൈലി​ൻ്റെ പരീക്ഷണം വിജയകരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഹൈപ്പർസോണിക്​ മിസൈലി​ൻ്റെ പരീക്ഷണം വിജയകരം

spot_img
spot_img

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഹൈപ്പർസോണിക്​ മിസൈലി​ൻ്റെ പരീക്ഷണം വിജയകരം. ഇതോടെ ഹൈപ്പർസോണിക്​ ആയുധ സാ​ങ്കേതിക വിദ്യ വികസിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക്​ ഇന്ത്യയും കടന്നിരിക്കുകയാണ്​. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്​ദുൽ കലാം ദ്വീപിലാണ്​​ പരീക്ഷണം നടന്നത്​.

ഏകദേശം മണിക്കൂറിൽ 6120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ്​ ഹൈപ്പർസോണിക്​ ആയുധങ്ങൾ. ആണവായുധങ്ങൾ വരെ ഇവക്ക്​ വഹിക്കാനാകും. കൂടാതെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും സാധിക്കും.

ഡിഫൻസ്​ റിസർച്ച്​ ആൻഡ്​ ഡെവലപ്​മെൻറ്​ ഓർഗനൈസേഷനാണ്​ ഇന്ത്യയുടെ ഹൈപർസോണിക് മിസൈൽ​ വികസിപ്പിച്ചത്​. ആയുധങ്ങൾ വഹിച്ച്​ 1500 കിലോമീറ്റർ ദൂരം വരെ ഇതിന്​ സഞ്ചരിക്കാനാകും. മിസൈലി​െൻറ പരീക്ഷണം വിജയകരമായിരുന്നുവെന്ന്​ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത്​ ചരിത്രനിമിഷമാണെന്ന്​ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ പറഞ്ഞു.

റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ്​ ഹൈപ്പർ സോണിക്​ മിസൈൽ നിർമാണ രംഗത്ത്​ മുൻപന്തിയിലുള്ളത്​. കൂടാതെ അമേരിക്കയും ഈ സാ​ങ്കേതിക വിദ്യയിൽ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്​. ഫ്രാൻസ്​, ജർമനി, ആസ്​ത്രേലിയ, ജപ്പാൻ, ഇറാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുടെ കൈവശവും ഹൈപ്പർസോണിക്​ മിസൈലുകളുണ്ട്​.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments