അജു വാരിക്കാട്
ന്യൂയോര്‍ക്ക്: ഏതെങ്കിലും ചെറു സംഘടനകള്‍ പുതിയ മേഖലയില്‍ രൂപംകൊള്ളുകയും അവരുടെ അറിവില്ലായ്മ കൊണ്ട് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് രജിസ്‌ട്രേഡ് മാര്‍ക്ക് ആയ ‘വേള്‍ഡ് മലയാളി കൗണ്‍സിലി’ന്റെ പേരും ഒഫീഷ്യല്‍ ലോഗോയും ദുരുപയോഗപ്പെടുത്തുകയൊ സംഘടനയുടെ പേര് അനധികൃതമായി ഉപയോഗിക്കുകയോ ചെയ്യുന്നത് തുടര്‍ന്നാല്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഔഗ്യോഗിക ഭാരവാഹികള്‍ അറിയിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ്് സുധീര്‍ നമ്പ്യാര്‍ ജനറല്‍ സെക്രട്ടറി പിന്റൊ കണ്ണംപള്ളി, ട്രഷറര്‍ സെസില്‍ ചെറിയാന്‍, അസോസിയേറ്റ് സെക്രട്ടറി ഷാനു രാജന്‍ മറ്റ് റീജിയന്‍ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ മുന്നറിയിപ്പ്.
‘വേള്‍ഡ് മലയാളി കൗണ്‍സില്‍’ എന്ന പേരും അതിന്റെ ഒഫീഷ്യല്‍ ലോഗോയും അനധികൃതമായി ചില വ്യാജ സംഘടനകള്‍ ഉപയോഗിക്കുന്നതും അതിലൂടെ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് കളങ്കപ്പെടുത്തുന്നതും ശ്രദ്ധയില്‍ പെട്ടതിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിലേക്ക് ഭാരവാഹികള്‍ എത്തിച്ചേര്‍ന്നത്.