Wednesday, April 30, 2025

HomeNewsKeralaപ്രവാസി മലയാളിയിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട ഡപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

പ്രവാസി മലയാളിയിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട ഡപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

spot_img
spot_img

വൈക്കം: കൈക്കൂലി കേസിൽ വൈക്കം ഡപ്യൂട്ടി തഹസിൽ‌ദാർ‌ ടി.കെ. സുഭാഷ് കുമാർ (54) അറസ്റ്റിൽ. വൈക്കം താലൂക്ക് ഓഫിസിനു സമീപമുള്ള എസ്ബിഐയുടെ എടിഎമ്മിൽ വച്ച് പ്രവാസി മലയാളിയിൽനിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് അറസ്റ്റ്. ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം.

പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാൻ വില്ലേജ് ഓഫിസിൽ എത്തിയപ്പോൾ പോക്കുവരവ് ചെയ്തു ലഭിച്ചത് 11 സെന്റ് മാത്രമായിരുന്നു. ഇത് പരിഹരിക്കാനായി താലൂക്ക് ഓഫിസിൽ അപേക്ഷ നൽകിയപ്പോൾ ഡപ്യൂട്ടി തഹസിൽദാരായ സുഭാഷ് കുമാർ അറുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യ പടിയായ 25,000 രൂപ ഇന്ന് നൽകാനായിരുന്നു ആവശ്യപ്പെട്ടത്. എടിഎമ്മിൽ പണം നിക്ഷേപിക്കാനായിരുന്നു ആവശ്യം.

എടിഎമ്മിൽ പണം നിക്ഷേപിക്കാൻ അറിയില്ലെന്ന് പറഞ്ഞ പരാതിക്കാരനെയും കൂട്ടി സുഭാഷ് തന്നെ എടിഎമ്മിൽ എത്തുകയായിരുന്നു. ഈ സമയത്താണ് വിജിലൻസ് പിടികൂടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments