കൊച്ചി: മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി. പൊലീസ് റിപ്പോര്‍ട്ട് തളളിയ കോടതി പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ അന്തിമ റിപ്പാര്‍ട്ട് റദ്ദാക്കുകയും ചെയ്തു. അത് സ്വീകരിച്ച മജിസ്‌ട്രേറ്റ് ഉത്തരവും റദ്ദാക്കി. അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായി. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും കോടതി പറഞ്ഞു.
പോലീസ് റിപ്പോര്‍ട്ടിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. കോടതി വിധി വന്നതോടെ വീണ്ടും സജി ചെറിയാന്‍ ശ്രദ്ധാ കേന്ദ്രമായി. മന്ത്രി സ്ഥാനത്തു നിന്നും സജി ചെറിയാന്‍ മാറിനില്ക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റുന്ന രീതിയിലാണ് ഭരണഘടന എന്നരീതിയില്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗമാണ് ഏറ്റവും വിവാദമായത്.