Thursday, November 21, 2024

HomeSportsInd vs Aus 52 ടെസ്റ്റ്, 9 ജയം ,30 തോൽവി; ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ...

Ind vs Aus 52 ടെസ്റ്റ്, 9 ജയം ,30 തോൽവി; ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ടെസ്റ്റ് പ്രകടനം

spot_img
spot_img

ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- ഒസ്ട്രേലിയ ബോർഡർ ഗവാസ്സ്കർ ട്രോഫി ടെസ്റ്റ് സീരീസ് നവംബർ 22ന് ഓസ്ട്രേലിയയിലെ പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ തുടക്കമാകും. 5 ടെസ്റ്റ് മത്സരങ്ങളാണ് ബോർഡർ ഗവാസ്കർ ടെസ്റ്റ് സീരിസിലുള്ളത്. ഡിസംബർ 6 മുതൽ 10 വരെ അഡലൈഡിലാണ് രണ്ടാം ടെസ്റ്റ്. ഡിസംബർ 14 മുതൽ 18വരെ ബ്രിസ്ബെയിനിൽ മൂന്നാം ടെസ്റ്റും ഡിസംബർ 26 മുതൽ 30 വരെ മെൽബണിൽ നാലാം ടെസ്റ്റും നടക്കും. ജനുവരി 3 മുതൽ 7 വരെ സിഡ്നിയിലാണ് അവസാനത്തെ ടെസ്റ്റ് മത്സരം നടക്കുക. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയൻ മണ്ണിൽ നടന്ന ടെസ്റ്റ് സീരിസിൽ ഇന്ത്യ വിജയിച്ചിരുന്നു. ഇത്തവണ വിജയക്കൊടി പാറിച്ച് രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടിം ഓസ്ട്രേലിയയിൽ ഹാട്രിക്ക് വിജയം നേടുന്നത് കാണാൻ കാത്തിരിക്കുകയാണ് അരാധകർ. എന്നാൽ സ്വന്തം തട്ടകത്തിലാണ് മത്സരം എന്നുള്ളത് ഓസ്ട്രേലിയയ്ക്ക് മേൽക്കൈ നൽകാൻ സാധ്യതയുണ്ട്.മുൻനിര താരങ്ങളുടെ പരിക്കാണ് ഇന്ത്യയെ വലയ്ക്കുന്ന മറ്റൊരു കാര്യം.

ബോർഡർ ഗവാസ്കർ ടെസ്റ്റ് സീരീസ് നടക്കുന്നതിന് മുന്നോടിയായി ഇന്ത്യയുടെ ഓസ്ട്രേലിയൻ മണ്ണിലെ ടെസ്റ്റ് പ്രകടനങ്ങൾ എങ്ങനെയാണെന്നു നോക്കാം

  • 52 ടെസ്റ്റ് മത്സരങ്ങളാണ് ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ 9 ജയവും 30 തോൽവിയും 13 സമനിലകളുമാണുള്ളത്. 9 ജയങ്ങളിൽ നാല് എണ്ണം ഇന്ത്യയുടെ കഴിഞ്ഞ രണ്ട് ഓസ്ട്രേലിയൻ സന്ദർശനത്തിൽ നേടിയതാണ്.
  • 2004ൽ സിഡ്നിയിൽ 187.3 ഓവറിൽ നേടിയ 705 റൺസാണ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ. സച്ചിൻ ടെൺടുൽക്കർ പുറത്താകാതെ 241 റൺസും വി.വി.എസ് ലക്ഷ്മണൻ 178 റൺസും ഈ മത്സരത്തിൽ സ്കോർ ചെയ്തു. 705 റൺസിന് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്യുകയായിരുന്നു. 2020ൽ അഡെലൈഡിൽ 21.2 ഓവറിൽ എടുത്ത 36 റൺസാണ് ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ടോട്ടൽ.ഇതുതന്നെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ടോട്ടലും.
  • 1978ൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒരിന്നിംഗ്സിനും 2 റൺസിനും ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതാണ് ഇന്ത്യയുടെ വലിയ വിജയങ്ങളിൽ ഒന്ന് (ഇന്നിംഗ്സ്). 1977 ഡിസംബർ 30 മുതൽ 1978 ജനുവരി നാലുവരെ മെൽബണിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയെ 222 റൺസിന് തോൽപ്പിച്ചതും(റൺസ്) 2020ൽ മെൽബണിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ എട്ട് വിക്കറ്റിന് ഓസ്ട്രേലിയയെ തോൽപ്പിച്ചതും(വിക്കറ്റ്) ഇന്ത്യയുടെ വലിയ വിജയങ്ങളാണ്.
  • ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കറാണ്. 20 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1809 റൺസാണ് സച്ചിന് നേടയത്. സച്ചിൻറെ പേരിൽ തന്നെയാണ് ഉയർന്ന വ്യക്തിഗത സ്കോറും- 241 നോട്ടൗട്ട്.സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ 2004 നടന്ന മത്സരത്തിൽ 436 പന്തിൽ നിന്നാണ് 241 റൺസ് സച്ചിൻ നേടിയത്. ഓസ്ടേലിയയിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചതും സച്ചിനാണ്.
  • ഓസ്ട്രേലിയയയിൽ കളിച്ച ടെസ്റ്റ് മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റേതാണ്.62.40 ആണ് പന്തിന്റെ ശരാശരി. ഓസ്ട്രേലിയയിൽ 7 ടെസ്റ്റ് മത്സരങ്ങൾ കളിച്ച പന്ത് 624 റൺസ് ആണ് സ്കോർ ചെയ്തത്.
  • വിരാട് കോലിയും സച്ചിൻ ടെണ്ടുൽക്കറും ആണ് ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ചുറി നേടിയ താരങ്ങളിൽ മുമ്പന്മാർ . ഇരുവരും 6 സെഞ്ചുറികൾ വീതം ഇന്ത്യക്കുവേണ്ടി നേടി.
  • ഒരു സീരീസിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം വിരാട് കോഹ്ലിയാണ്.2014-15ൽ ഓസ്ട്രേലിയിൽ നടന്ന ടെസ്റ്റ് സീരീസിലെ 4 മത്സരങ്ങളും കളിച്ച കോഹ്ലി 692 റൺസാണ് സ്കോർ ചെയ്തത്. കപിൽദേവാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം, 51 വിക്കറ്റുകൾ. ഏറ്റവും കൂടുതൽ 5 വിക്കറ്റുകൾ നേടിയതും കപിൽ ദേവാണ്
  • വിക്കറ്റിനു പിറകിൽ ഏറ്റവും കൂടുതൽ ആളുകളെ പുറത്താക്കിയത് എം എസ് ധോണിയാണ്. 35 പേരെയാണ് വിക്കറ്റന് പിറകിൽ നിന്ന് ധോണി പുറത്താക്കിയത്. 2004ലെ സിഡ്നി ടെസ്റ്റ്ൽ സച്ചിൻ ടെണ്ടുൽക്കറു വിഎസ് ലക്ഷ്മണും ചേർന്ന് നേടിയ 353 റൺസിന്റെ പാർട്ടർഷിപ്പാണ് ഇന്ത്യൻ താരങ്ങളുടെ ഒസ്ട്രേലിയൻ മണ്ണിലെ എറ്റവും വലിയ ബാറ്റിംഗ് കൂട്ടുകെട്ട്.
  • ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ എറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരം രോഹിത്ത് ശർമയാണ്. ഒരു ഇന്നിംഗ്സിൽ എറ്റവും കൂടുതൽ സിക്സ് നേടിയത് വിരേന്ദ്രർ സെവാംഗാണ്.5 സിക്സുകൾ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments