Sunday, February 23, 2025

HomeMain Storyഹര്‍ത്താല്‍ നടത്തിയിട്ട് എന്തുകിട്ടി? രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഹര്‍ത്താല്‍ നടത്തിയിട്ട് എന്തുകിട്ടി? രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

spot_img
spot_img

കൊച്ചി: ഉരുൾ പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സഹായം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് വയനാട്ടിൽ ഹർത്താൽ നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 19ന് വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ നടത്തിയതിനെയാണ് ഹൈക്കോടതി വിമർശിച്ചത്.

നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും ഇത് വളരെയധികം അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഹർത്താല്‍ കാര്യത്തിൽ തങ്ങൾ പ്രകടിപ്പിച്ച അഭിപ്രായം ബന്ധപ്പെട്ടവരെ അറിയിക്കാനും കോടതി നിർദേശം നൽകി.

വയനാടിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. എന്നാൽ ഇത് കോടതിയുടെ പരിഗണനയിലും മേൽനോട്ടത്തിലുമുള്ള വിഷയമാണെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ചൂണ്ടിക്കാട്ടി. ‘‘ജനവിരുദ്ധമാണ് ഹർത്താൽ.

ഇതിനെതിരെ നേരത്തെ തന്നെ കോടതി വിധിയുണ്ട്. ഹർത്താൽ നടത്തില്ല എന്നോ മറ്റോ യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൽ‍ഡിഎഫ് അധികാരത്തിലുള്ളവരാണ്. എന്നിട്ടും ഹർത്താൽ നടന്നു. കഷ്ടമാണ് കാര്യങ്ങൾ. ഇത്തരം കാര്യങ്ങൾ ഇനിയും അനുവദിക്കാൻ സാധിക്കില്ല. ജനങ്ങൾക്ക് മോശം അവസ്ഥയുണ്ടാക്കുക എന്നല്ലാതെ ഹർത്താൽ നടത്തിയിട്ട് എന്താണ് കിട്ടിയത്’’–കോടതി ചോദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments