Sunday, December 22, 2024

HomeAmericaസമൂഹ മാധ്യമ വിലക്ക്: മ​സ്ക് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ത​ള്ളി ആ​സ്ട്രേ​ലി​യ

സമൂഹ മാധ്യമ വിലക്ക്: മ​സ്ക് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ത​ള്ളി ആ​സ്ട്രേ​ലി​യ

spot_img
spot_img

മെ​ൽ​ബ​ൺ: കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വി​ല​ക്കാ​നു​ള്ള ന​ട​പ​ടി​ക്കെ​തി​രെ ‘എ​ക്സ്’ ഉ​ട​മ​യും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ ഇ​ലോ​ൺ മ​സ്ക് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ത​ള്ളി ആ​സ്ട്രേ​ലി​യ. ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള പി​ൻ​വാ​തി​ൽ ന​ട​പ​ടി​യാ​ണെ​ന്ന മ​സ്കി​ന്റെ ആ​രോ​പ​ണ​ത്തി​ൽ ആ​ശ്ച​ര്യ​പ്പെ​ടാ​നി​ല്ലെ​ന്നും ഒ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നും ട്ര​ഷ​റി വ​കു​പ്പ് മ​ന്ത്രി ജിം ​ചാ​ൽ​മേ​സ് പ്ര​തി​ക​രി​ച്ചു.

അ​ദ്ദേ​ഹം മു​മ്പും സ​മാ​ന അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​​ണ്ട്. മ​സ്കി​നെ പ്രീ​തി​പ്പെ​ടു​ത്താ​ന​ല്ല സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ പു​തി​യ ന​യം കൊ​ണ്ടു​വ​ന്ന​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​ണെ​ന്നും ചാ​ൽ​മേ​സ് വ്യ​ക്ത​മാ​ക്കി. 16 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വി​ല​ക്കു​ന്ന ബി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് ആ​സ്ട്രേ​ലി​യ​ൻ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്ക് അ​ക്കൗ​ണ്ടു​ക​ൾ ന​ൽ​കി​യാ​ൽ ‘എ​ക്സ്’ അ​ട​ക്ക​മു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് 133 ദ​ശ​ല​ക്ഷം ഡോ​ള​ർ പി​ഴ ചു​മ​ത്തു​ന്ന​താ​ണ് പു​തി​യ നി​യ​മം. തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന ച​ർ​ച്ച​ക്കു ശേ​ഷം ബി​ൽ പാ​ർ​ല​മെ​ന്റ് പാ​സാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ജ്യം കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ബി​ൽ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments