Tuesday, December 24, 2024

HomeCrimeഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കാറിൽ സഞ്ചരിച്ചപ്പോൾ നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിൽ വീണു...

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കാറിൽ സഞ്ചരിച്ചപ്പോൾ നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിൽ വീണു മൂന്ന് മരണം: അന്വേഷണം പ്രഖ്യാപിച്ച് ഗൂഗിൾ

spot_img
spot_img

ന്യൂഡൽഹി : ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കാറിൽ സഞ്ചരിക്കവേ മൂന്ന് യുവാക്കൾ നിർമാണം പൂർത്തിയാകാത്ത പാലത്തിൽനിന്ന് നദിയിലേക്കു വീണു മരിച്ച സംഭവത്തിൽ ഗൂഗിൾ അന്വേഷണം ആരംഭിച്ചു.ഉത്തർപ്രദേശിലെ ബറേലിയിലാണ് അപകടം ഉണ്ടായത്. പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ നേരത്തെ ഒലിച്ചുപോയിരുന്നു. ഈ വിവരം ജിപിഎസിൽ പുതുക്കാത്തതും പാലം അപകടത്തിലാണെന്ന മുന്നറിയിപ്പു ബോർഡുകൾ വയ്ക്കാത്തതും ദുരന്തത്തിന് കാരണമായി. ഖൽപൂർ – ഡാറ്റഗഞ്ച് റോഡിലാണ് അപകടം ഉണ്ടായത്. വിവാഹത്തിനായി പോകുമ്പോഴാണ് യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്ന് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്താത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.”കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രശ്‌നം കണ്ടെത്താൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്’ -ഗൂഗിൾ വക്താവ് എഎഫ്‌പിയോട് പറഞ്ഞു. ഗൂഗിൾ ഉദ്യോഗസ്‌ഥർ, മരാമത്ത് വകുപ്പ് എന്നിവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments