Tuesday, December 24, 2024

HomeMain Storyഅവസാന  പന്ത് വരെ പോരാടണം: ജയിലിൽ നിന്ന് അണികൾക്ക് സന്ദേശം നൽകി ഇമ്രാൻ ഖാൻ

അവസാന  പന്ത് വരെ പോരാടണം: ജയിലിൽ നിന്ന് അണികൾക്ക് സന്ദേശം നൽകി ഇമ്രാൻ ഖാൻ

spot_img
spot_img

ഇസ്ലാമാബാദ്: അവസാന പന്ത് വരെ പോരാടണമെന്ന് തന്റെ അണികൾക്ക് ജയിലിൽ നിന്ന് സന്ദേശം നല്കി പാക്കിസ്‌ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവസാന പന്ത്വരെ പോരാടണമെന്നും പിന്നോട്ടുപോകരുതെന്നുമാണ് അണികൾക്ക് നിർദേശം നൽകിയത്.

“എന്റെടീമിന് എന്റെ സന്ദേശം വ്യക്‌തമാണ്.അവസാന പന്ത് വരെ പോരാടൂ.നമ്മുടെആവശ്യങ്ങൾപൂർണമായിനിറവേറ്റുന്നതു വരെ നമ്മൾപിന്നോട്ടു പോകില്ല. ഇതുവരെപ്രതിഷേധ മാർച്ചിൽപങ്കുചേരാത്തവർ ഇസ്ലാമാബാദിലെ ഡി-ചൗക്കിൽഎത്തണം. സമാധാനപരമായപ്രതിഷേധത്തിനു വേണ്ടി,ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പിരിഞ്ഞുപോകരുത്” – ഇമ്രാൻപറഞ്ഞു. ഒന്നിലധികം കേസുകളിൽ2023 ഓഗസ്റ്റ‌് മുതൽ തടവിൽകഴിയുന്ന റാവൽപിണ്ടിയിലെഅഡിയാല ജയിലിൽനിന്നായിരുന്നുഇമ്രാൻറെ സന്ദേശം. “സൈനിക കോടതികളിൽ വിചാരണ ചെയ്യുമെന്ന് എന്നെ ഭീഷണിപ്പെടുത്തുന്നവരോട്, എനിക്കു വ്യക്ത്തമായ സന്ദേശമുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. ഞാൻ എന്റെ നിലപാടിൽനിന്നു പിന്മാറില്ല. ക്രൂരതകൾക്കിടയിലും ഞങ്ങളുടെ ആളുകൾ സമാധാനപരമായി നിലകൊള്ളുക മാത്രമല്ല, പരുക്കേറ്റ പൊലീസുകാരെയും ആക്രമണം നടത്തിയ റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥരെയും ആശുപത്രിയിലെത്തിക്കാൻ സഹായിക്കുകയും ചെയ്തു. പിന്തുണ നൽകുകയും ഫണ്ട് അയയ്ക്കുകയും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന പ്രവാസികളായ പാക്കിസ്ഥാനികൾക്കും അഭിനന്ദനം.” – ഇമ്രാൻ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments