Tuesday, December 24, 2024

HomeNewsKeralaമുഖ്യമന്ത്രിയും മന്ത്രിമാരും ചികിത്സാ ചെലവിനായി കൈപ്പറ്റിയത് 1.73 കോടി രൂപ

മുഖ്യമന്ത്രിയും മന്ത്രിമാരും ചികിത്സാ ചെലവിനായി കൈപ്പറ്റിയത് 1.73 കോടി രൂപ

spot_img
spot_img

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്വന്തമായും കുടുംബാംഗങ്ങളുടെയും ചികിത്സ ചെലവ് ഇനത്തിലും കൈപ്പറ്റിയത് 1.73 കോടി രൂപ. 2021 ജൂലായ് 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മെഡിക്കല്‍ റീ ഇംബേഴ്‌സിമെന്റ് ഇനത്തില്‍ കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പൊതുഭരണ വകുപ്പ് (അക്കൗണ്ട്‌സ്) വിഭാഗം നല്‍കിയത്.

2021 ജൂലായ് 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചികിത്സായ ചെലവ് 1,42,123 രൂപയാണ്. മുന്‍മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍ കൈപ്പറ്റിയത് 2,22,256 രൂപയാണ്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

കെ കൃഷ്ണന്‍ കുട്ടി കൈപറ്റിയത് 32,32,742 രൂപ, എ.കെ ശശീന്ദ്രന്‍ 594458 രൂപ, വി ശിവന്‍ കുട്ടി-18,95,758, ആന്റണി രാജു (മുന്‍ മന്ത്രി) 6,41071, ആര്‍ ബിന്ദു-428166 രൂപ, അഹമ്മദ് ദേവര്‍ കോയില്‍-420561, വി.എന്‍ വാസവന്‍- 3,46,929, കടന്നപ്പള്ളി രാമചന്ദ്രന്‍ – 315637, എം ബി രാജേഷ് 339179, വി അബ്ദു റഹ്‌മാന്‍- 287920, കെ രാജന്‍-1,71,671, ജി.ആര്‍ അനില്‍-1,22,000, കെ രാധകൃഷ്ണന്‍-99,219, ജെ ചിഞ്ചുറാണി-86,207, സജി ചെറിയാന്‍-25,424, മുഹമ്മദ് റിയാസ് – 18,135, കെ.എന്‍ ബാലഗോപാല്‍ -20,5950, എന്‍ ജയരാജ് (ചീഫ് വിപ്പ്)-16,100.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments