: ബീജിംഗ്: അഴിമതി കേസിൽ പ്രതിരോധമന്ത്രിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ചൈനീസ് ഭരണകൂടം. പ്രതിരോധമന്ത്രി ഡോ oഗ് ജനിനെതിരേയാണ് ചൈനീസ് സർക്കാർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. സമാന അന്വേഷണം നേരിടുന്ന മൂന്നാമത്തെ പ്രതിരോധമന്ത്രിയാണ് അദ്ദേഹം. മുൻഗാമികളായ ലീ ഷാങ്ഫുവിനെയും വി ഫെൻഹെയെയും കുറ്റക്കാരെന്നു കണ്ടെത്തി ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയിൽനിന്നു നീക്കിയിരുന്നു. ചൈനയുടെ നാവികസേനാ മേധാവി ആയിരുന്ന ഡോങ് 2023 ഡിസംബറിലാണു പ്രതിരോധ മന്ത്രിയായത്.അഴിമതിയുടെ പേരിൽ ഒൻപത് ജനറൽമാരെയും ചില പ്രതിരോധ വ്യവസായ എക്സിക്യൂട്ടിവുകളെയും നീക്കിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു
അഴിമതികേസിൽ പ്രതിരോധമന്ത്രിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ചൈനീസ് ഭരണകൂടം
RELATED ARTICLES