Sunday, February 23, 2025

HomeObituaryനൈജീരിയയിൽ  ഏറ്റവും പ്രായം കൂടിയ  ക്രൈസ്തവ വൈദീകൻ  തോമസ് ഒലേഗൊ അന്തരിച്ചു

നൈജീരിയയിൽ  ഏറ്റവും പ്രായം കൂടിയ  ക്രൈസ്തവ വൈദീകൻ  തോമസ് ഒലേഗൊ അന്തരിച്ചു

spot_img
spot_img

അബൂജ : നൈജീരിയയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ മോൺ. തോമസ് ഒലെഗെ അന്തരിച്ചു. 104 വയസായിരിന്നു. ഭൂമിയിൽ നന്നായി ജീവിച്ചതിന് ദൈവത്തോടുള്ള നന്ദിയോടെയാണ് മോൺ. തോമസ് ഒലെഗെ വിടവാങ്ങിയതെന്ന് ഓച്ചി രൂപത ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ പറഞ്ഞു.

അന്തരിച്ച കത്തോലിക്ക വൈദികന്റെ ജീവിതം വിശ്വാസം, വിനയം, ഭക്തി എന്നിവയുടെ സദ്ഗുണങ്ങളുടെ ഉജ്ജ്വലമായ സാക്ഷ്യമാണെന്നും ബിഷപ്പ് അനുസ്‌മരിച്ചു. 1920 ഫെബ്രുവരിയിൽ ജനിച്ച ഒലെഗെ 1957 ഡിസംബറിലാണ് വൈദികനായി അഭിഷിക്തനായത്. സെൻ്റ് ജോൺ ദി അപ്പോസ്തലൻ ഇടവക ഉൾപ്പെടെയുള്ള ഓച്ചി രൂപതയിലെ വിവിധ ഇടവകകളിലായി ഏഴ് പതിറ്റാണ്ടോളം സേവനമനുഷ്‌ഠിച്ചു. സഭയുടെ മഹത്തായ പദവിക്ക് അടിത്തറയിട്ട നിരവധി പരിഷ്കാരങ്ങൾക്ക് തോമസ് ഒലെഗെ തുടക്കമിട്ടിട്ടുണ്ട്.മുൻ എഡോ സ്റ്റേറ്റ് ഗവർണർ ഗോഡ്വിൻ തോമസ് ഒലേഗയെ ക്രൈസ്‌തവ വിശ്വാസത്തിന്റെ ഉത്തമ മാതൃക എന്നാണ് വിശേഷിപ്പിച്ചത്. ക്രൈസ്തവർക്കെതിരേ നിരവധി ആക്രമണങ്ങളാൽ കുപ്രസിദ്ധമാണ് നൈജീരിയ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments