ന്യൂഡൽഹി: വയനാട്ടിൽ നേടിയമിന്നും ജയത്തിനു പിന്നാലെ പ്രിയങ്ക ഗാന്ധി രണ്ട് ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിൽ എത്തും. ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടിൽ എത്തുകയെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയുന്നതിനായാണ് മണ്ഡല പര്യടനം വയനാട്ടിൽ നിന്നും എംപി യായി വിജയിച്ച
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും.
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് രണ്ട് ലോക്സഭാ സീറ്റുകളിലേക്കും ഉള്ള ഉപതിരഞ്ഞെടുപ്പ് നടന്നത്. വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും രാഹുൽ ജയിച്ചതിനെ തുടർന്ന് വയാനാട് എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഉപതിരഞ്ഞെടുപ്പിൽ നാലു ലക്ഷത്തിലധികം വോട്ടുകൾക്കാണ് പ്രിയങ്ക കന്നിയങ്കത്തിൽ ജയിച്ചു കയറിയത്. വൻ വിജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടർമാർക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു. വയാനാടിൻ്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും തന്നെ ജയിപ്പിച്ച നിങ്ങ തീരുമാനം തെറ്റല്ലെന്ന് വൈകാതെ ബോധ്യമാകുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.