Monday, March 10, 2025

HomeAmericaസിയാറ്റിലിൽ അമേരിക്കൻ ആർട്ട് ലവേഴ്സ് പുരസ്‌കാരം സമർപ്പിച്ചു

സിയാറ്റിലിൽ അമേരിക്കൻ ആർട്ട് ലവേഴ്സ് പുരസ്‌കാരം സമർപ്പിച്ചു

spot_img
spot_img

അമേരിക്കയിലെ ശ്രദ്ധേയ സൗത്ത് ഏഷ്യൻ സാംസ്‌കാരിക സംഘടനയായ അലയുടെ പ്രഥമ തിയേട്രോൺ പുരസ്‌കാരച്ചടങ്ങ്, ഇന്റർനാഷണൽ ലിറ്റററി ഫെസ്റ്റ് സമാപന വേദിയിൽ നടന്നു. സിയാറ്റിലിലെ കൾച്ചറൽ കോംപ്ലക്സ് ആയ പി.യു.ഡി യിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത ഡോ.പ്രമോദ് പയ്യന്നൂരിന് പുരസ്ക്കാരം സമർപ്പിച്ചു.

അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ രാജ്യങ്ങളിലെ സാഹിത്യ പ്രതിഭകളായ അമിനിറ്റോ ഫെർണോ, വിജയ് ബാലൻ, നിർമ്മല ഗോവിന്ദ രാജൻ എന്നിവർക്കൊപ്പം കവി ബാലചന്ദ്രൻ ചുള്ളിക്കാടും , ഡോ. സുനിൽ പി. ഇളയിടവും. അല ഭാരവാഹികളും നിറഞ്ഞ സദസ്സിനു മുന്നിൽ നടന്ന പുരസ്‌കാര സമർപ്പണ ചടങ്ങിൽ സന്നിഹിതരായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments