Tuesday, December 24, 2024

HomeMain Storyബംഗ്ലാദേശിൽ  ജയിലിലടച്ച ഹിന്ദു ആത്മീയനേതാവിന്റെജാമ്യാപേക്ഷ ചൊവ്വാഴ്ച്ച  പരിഗണിക്കും

ബംഗ്ലാദേശിൽ  ജയിലിലടച്ച ഹിന്ദു ആത്മീയനേതാവിന്റെജാമ്യാപേക്ഷ ചൊവ്വാഴ്ച്ച  പരിഗണിക്കും

spot_img
spot_img

ധാക്ക : ബംഗ്ലാദേശിൽ അറസ്റ്റ‌ിലായ ഹിന്ദു ആത്മീയനേതാവിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കുംരാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിൽ അടച്ച ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ് ദാസിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വാദം കേൾക്കും.

ചത്തോഗ്രം മെട്രോപ്പൊലിറ്റൻ സെഷൻസ് കോടതി ജഡ്‌ജി മുഹമ്മദ് സെയ്‌ഫുൽ ഇസ്ലാമിന്റെ ബെഞ്ചിലാണു കേസ്.ബംഗ്ലദേശ് സമ്മിളിത സനാതനിജാഗരൻ ജോഠേ വക്‌താവായ ചിന്മയ്കൃഷ്ണ ദാസ് ഉൾപ്പെടെ 19പേർക്കെതിരെ ദേശീയപതാകയെഅപമാനിച്ച സംഭവവുമായിബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 30ന്രാജ്യദ്രോഹക്കുറ്റം ചുമത്തികേസെടുത്തിരുന്നു. ചിന്മയ് കൃഷ്ണദാസിനെ ഹസ്രത് ഷാ ജലാൽവിമാനത്താവളത്തിൽനിന്നുതിങ്കളാഴ്ച്‌ചയാണ് അറസ്‌റ്റ് ചെയ്‌തത്.ഇദ്ദേഹത്തിനു ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച കോടതിവളപ്പിൽ ഉണ്ടായ അക്രമങ്ങളിൽ ഒരു അഭിഭാഷകൻ കൊല്ലപ്പെട്ടിരുന്നു. അഗർത്തലയിൽനിന്ന കൊൽക്കത്തയിലേക്കുവന്ന ബസിനുനേരെ ബംഗ്ലദേശിൽ ആക്രമണമുണ്ടായതായിത്രിപുര ഗതാഗതമന്ത്രി സുശാന്ത ചൗധരി ആരോപിച്ചു. അതിർത്തിയിൽ കൂടുതൽ ജാഗ്രത പാലിക്കാൻ അതിർത്തിരക്ഷാസേനയ്ക്കും പൊലീസിനും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments