Friday, January 10, 2025

HomeNewsKeralaനെടുമ്പാശ്ശേരി വിമാനത്താവളം വഴി അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമം; തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമം; തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

spot_img
spot_img

നെടുമ്പാശേരി വിമാനത്താവളം വഴി ബാങ്കോക്കില്‍ നിന്ന് അപൂര്‍വയിനം പക്ഷികളെ കടത്താൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. തായ് എയര്‍വേയ്സിലെത്തിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്. തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വേഴാമ്പലടക്കം നാലിനങ്ങളില്‍പ്പെട്ട പതിനാല് തരം പക്ഷികളെയാണ് ഇരുവരും ചേർന്ന് കടത്തിയത്. രണ്ട് ലക്ഷം വരെ വിലയുള്ള പക്ഷികളാണ്. ഇവയെ എഴുപത്തിയയ്യായിരം രൂപ പ്രതിഫലത്തിനാണ് കടത്തിയതെന്നാണ് പിടിയിലായവരുടെ മൊഴി.

ഇരുവരുടേയും ല​​​​​ഗേജിൽ നിന്നും ചിറകടി ശബ്ദം ഉയർന്നതോടെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്. തായ് ലാന്‍ഡ്, ഇന്തോനീഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വസിക്കുന്ന മാലിയോ, കിങ് ബേര്‍ഡ് ഓഫ് പാരഡൈസ്, മാഗ്നിഫിഷ്യന്‍റ് ബേഡ് ഓഫ് പാരഡൈസ് എന്നീ വിദേശയിനം പക്ഷികളെയാണ് ഇരുവരും ചേർന്ന് കടത്താൻ ശ്രമിച്ചത്. 25000 രൂപ മുതല്‍ രണ്ട് ലക്ഷം വരെ വിലയുള്ള പക്ഷികളാണിവ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments