Thursday, December 5, 2024

HomeNewsIndiaമതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ സുവര്‍ണക്ഷേത്രത്തില്‍ വെടിവെപ്പ്

മതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ സുവര്‍ണക്ഷേത്രത്തില്‍ വെടിവെപ്പ്

spot_img
spot_img

മതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവർണ്ണക്ഷേത്രത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിന്റെ കവാടത്തില്‍വെച്ച് ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഖലിസ്താന്‍ അനുകൂല സംഘടനാ അംഗം നാരായണ്‍ സിങ്‌ ചൗരയാണ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വെടിയുതിർത്തത്. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

സിഖ് മതഗ്രന്ഥത്തെ അപമാനിച്ച ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീമിനെ പിന്തുണച്ചതിന് സുഖ്ബീര്‍ ബാദലിന് ടോയ്‌ലറ്റ് വൃത്തിക്കാല്‍ ശിക്ഷയായി നല്‍കിയിരുന്നു ശ്രീ അകാല്‍ തഖ്ത്. ഇതിന്റെ ഭാ​ഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദല്‍. സിഖുകാരുടെ ഉന്നത സമിതിയാണ് ശ്രീ അകാല്‍ തഖ്ത്. ദര്‍ബാര്‍ സാഹിബിലെ ടോയ്‌ലറ്റും അടുക്കളയും വൃത്തിയാക്കക, ദര്‍ബാറിലെ കമ്യൂണിറ്റി കിച്ചനായ ലാൻഗാറിൽ സേവനം ചെയ്യപക തുടങ്ങിയവയാണ് ശിക്ഷയായി നല്‍കിയിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments