ശ്രീഹരിക്കോട്ട:: അവസാന നിമിഷം സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് പ്രോബ് 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു. യൂറോപ്യൻ സ്പേസ് ഏജൻസിക്കു വേണ്ടി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ് 3 ഇരട്ട ഉപഗ്രഹ വിക്ഷേപണമാണ് മാറ്റിവച്ചത്.. ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം.
പിഎസ്എൽവി സി 59 റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്തേണ്ടിയിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 4:12ന് വിക്ഷേപണം നടത്തുമെന്നും ഇസ്റോ വ്യക്തമാക്കി.ബുധനാഴ്ച വൈകിട്ട് 4.08 ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം നിശ്ചയിച്ചത്. ബഹിരാകാശത്തു കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാൻ ലക്ഷ്യമിട്ടാണ് യൂറോപ്യൻ സ്പേസ് ഏജൻസി ഇഎസ്എ) ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപിക്കുന്നത്.ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഏറ്റെടുത്തു നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്
. 550 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക. 1680 കോടി രൂപയാണ് ചെലവ്.