സജന്‍ മൂലപ്ലാക്കല്‍
സാന്‍ ഫ്രാന്‍സിസ്‌കോ സിലിക്കണ്‍ വാലിയുടെ ഹൃദയഭാഗത്ത് അഞ്ച് ഏക്കറോളം വരുന്ന ക്യാമ്പസ്സില്‍ ആണ് മലയാളികളുടെ ഈ അഭിമാന സ്ഥാപനം അണിനൊരുങ്ങുന്നത്.
ഇന്ത്യന്‍ ഡയാസ്‌പോറയുടെ, പ്രത്യേകിച്ച് ഗ്രേറ്റര്‍ സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയിലെ മലയാളി സമൂഹത്തിന്റെ ശാരീരികവും മാനസികവും മാനസികവുമായ വളര്‍ച്ചക്കും ഉല്ലാസത്തിനും സഹായകരമായ വിവിധ പരിപാടികള്‍ക്ക് വേദിയാകും വിധത്തില്‍, ആഴ്ചയിലെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന രീതില്‍ ആണ് കേരള ഹൗസിന്റെ പ്രവത്തനങ്ങള്‍ ആസൂത്രണം ചെയ്തുവരുന്നത്.
4,500 ചതുരശ്ര അടി വലിപ്പമുള്ള ഒരു സാമൂഹിക സാംസ്‌കാരിക കേന്ദ്രം, കുട്ടികള്‍ക്ക് സുരക്ഷിതമായ കളിസ്ഥലം, സ്‌പോര്‍ട്‌സിനും ഗെയിമുകള്‍ക്കുമുള്ള സൗകര്യം, അത്‌ലറ്റിക്സിനുള്ള ഗ്രൗണ്ട് എന്നിവ അടങ്ങിയ കേരള ഹൗസ് സമുച്ചയത്തിന്റെ പ്രവര്‍ത്തനം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എല്ലാ പ്രായത്തിലും ഉള്ളവര്‍ക്ക് ഒന്നിച്ചു ചേരാനും, വിവിധ പരിപാടികള്‍ക്കും ഉള്ള വേദിയാകും വേദിയാകുമെന്നു ബേ മലയാളി പ്രസിഡന്റ് ലെബോണ്‍ മാത്യു , സെക്രട്ടറി ജീന്‍ ജോര്‍ജ്, ട്രഷറര്‍ സുഭാഷ് സ്‌കറിയ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
മലയാളി സമൂഹത്തിന് ഒരു മഹത്തായ നേട്ടമായ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിച്ച ബേമലയാളി ബോര്‍ഡ് ഓഫ് ഡിറക്ടര്‍സ്, സന്നദ്ധ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, സ്‌പോന്‌സര്‍സ്, എന്നിവരുടെ സമര്‍പ്പണവും പിന്തുണയും വിലമതിക്കാനാവാത്തതാണന്നു അവര്‍ ഓര്‍മിച്ചു.
പ്രവാസി ചാനലിന് വേണ്ടി കാലിഫോര്‍ണിയ റീജിയണല്‍ ഡയറക്ടര്‍ സജന്‍ മൂലപ്ലാക്കല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.