Tuesday, March 11, 2025

HomeAmericaഡോണള്‍ഡ് ട്രംപിനെയും അനുയായികളേയും വിമര്‍ശിച്ചു, ജോലി പോയി: ആരോപണവുമായി അധ്യാപിക

ഡോണള്‍ഡ് ട്രംപിനെയും അനുയായികളേയും വിമര്‍ശിച്ചു, ജോലി പോയി: ആരോപണവുമായി അധ്യാപിക

spot_img
spot_img

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ അനുയായികളേയും വിമര്‍ശിച്ചതിന്റെ പേരില്‍ ജോലി പോയെന്ന ആരോപണവുമായി അധ്യാപിക രംഗത്ത്. ബെര്‍വലി ഹില്‍സ് യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് എന്ന സ്ഥാപനത്തിലെ അധ്യാപികയായ ജൊവാനി ഗാരറ്റിനാണ് ആരോപണവുമായി രംഗത്തെത്തിയത്. ദ ഇന്‍ഡിപെന്‍ഡന്റ് എന്ന മാധ്യമമാണ് ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തത്.

30 വര്‍ഷമായി ബെര്‍വലി ഹില്‍സ് യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ ചരിത്ര അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു ജൊവാനി. ഡിസംബര്‍ അഞ്ചിന് റിട്ടയര്‍ ചെയ്യാന്‍ ഇരിക്കുകയായിരുന്നുവെന്ന് ജൊവാനി പറയുന്നു. എന്നാല്‍ നവംബര്‍ പതിമൂന്നിന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഡോണള്‍ഡ് ട്രംപിനെതിരെ ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കാരണം ഇതാണെന്നും ജൊവാനി പറയുന്നു.

ജനാധിപത്യപരമായിട്ടുള്ള അഭിപ്രായം മാത്രമാണ് താന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതെന്നും ജൊവാനി പറഞ്ഞു. തന്റെ രാഷ്ട്രീയ അഭിപ്രായം കലാലയത്തിനുള്ളിലോ വിദ്യാര്‍ത്ഥികള്‍ക്കിടയിലോ ചര്‍ച്ച ചെയ്യാറില്ലെന്നും ജൊവാനി വ്യക്തമാക്കി. അതേസമയം, ജൊവാനി തൊഴില്‍ കാലാവധി പൂര്‍ത്തിയാക്കിയെന്നാണ് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments