Monday, March 10, 2025

HomeAmericaഡാളസ് ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം

ഡാളസ് ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം

spot_img
spot_img

ഡാളസ് : ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാളസ് ഫോർട്ട് വർത്തിൻറെ (KCADFW) 2025-26 പ്രവർത്തന വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരെഞ്ഞെടുത്തു . KCADFW പ്രസിഡന്റായി ബൈജു പുന്നൂസ് ആലപ്പാട്ടും വൈസ് പ്രസിഡന്റ് ആയി ജോബി പഴുക്കായിലും സെക്രട്ടറിയായി ബിനോയി പുത്തൻമഠത്തിലും ജോയിൻറ് സെക്രട്ടറിയായി അജീഷ് മുളവിനാലും ട്രെഷറർ ഷോൺ ഏലൂരും നിയമിതരായി.

കെ.സി.സി.എൻ.എ. നാഷണൽ കൗൺസിലിലേക്കു KCADFW -വിന്റെ പ്രതിനിധികളായി 9 അംഗങ്ങളെയും തിരഞ്ഞെടുത്തു.സിൽവെസ്റ്റെർ കൊടുന്നിനാം കുന്നേൽ ,ഡോ .സ്റ്റീഫൻ പോട്ടൂർ ,സേവ്യർ ചിറയിൽ, ലൂസി തറയിൽ ,ബിബിൻ വില്ലൂത്തറ ,ജിജി കുന്നശ്ശേരിൽ ,സുജിത് വിശാഖംതറ ,തങ്കച്ചൻ കിഴക്കേപ്പുറത്ത് , കെവിൻ പല്ലാട്ടുമഠം എന്നിവരാണ് നാഷണൽ കൗൺസിൽ അംഗങ്ങൾ .

ഐ ടി രംഗത്തെ സീനിയർ പ്രൊഫഷണൽ ആയ ബൈജു ആലപ്പാട്ട്‌ ഡാളസ് ക്നാനായ കമ്മ്യൂണിറ്റിയിൽ വിവിധങ്ങളായ കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട് . നിലവിൽ കെ.സി.സി.എൻ.എ. യുടെ പബ്ലിക് റിലേഷൻ ഓഫീസറായി (PRO) പ്രവൃത്തിച്ചുവരുന്നു.

കഴിഞ്ഞ രണ്ടുമാസമായി നീണ്ടു നിന്ന ഇലക്ഷൻ പ്രോസസ്സിനു KCADFW മുൻ പ്രിസിഡന്റ് ജിജു കൊളങ്ങയിൽ നേതൃത്വം നൽകി . മുൻ പ്രിസിഡണ്ടുമാരായ, സുജിത് ചേന്നങ്ങാട്ട് ,ഡെന്നീസ് നടക്കുഴക്കൽ എന്നിവരാണ് മറ്റു ഇലക്ഷൻ ബോർഡ്‌ അംഗംങ്ങൾ .

നോർത്ത് ടെക്സസിലെ ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന 500 -ൽ പരം ക്നാനായ കത്തോ ലിക്ക കുടുംബങ്ങളുടെ കൂട്ടായമായായ KCADFW എന്ന സംഘടന1992 -ൽ ആണ് സ്ഥാപിതമായത് .

ശ്രീ ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഡിസംബർ 31-നു KCADFW പുതുവത്സരാഘോഷത്തിൽ സത്യപ്രതിജ്ഞ ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments