Thursday, January 23, 2025

HomeMain Storyസി.ബി.ഐ അന്വേഷണം ഹൈക്കോടതി പരിഗണിക്കെ നവീന്‍ ബാബുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സി.ബി.ഐ അന്വേഷണം ഹൈക്കോടതി പരിഗണിക്കെ നവീന്‍ ബാബുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

spot_img
spot_img

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റേ ദുരൂഹ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ഹൈക്കോടതി പരിഗണിക്കുന്ന തിനിടെ നവീന്‍ ബാബു തൂങ്ങി മരിച്ചതാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുമായി സര്‍ക്കാര്‍. സംശയകരമായ പരുക്കുകളോ മുറിവുകളോ ദേഹത്തില്ലെന്നും ആന്തരികാവയവങ്ങളില്‍ അസ്വഭാവികതയില്ലെന്നും പറയുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ ആരോപണ വിധമായ പ്രശാന്ത് ജോലി നോക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിന്റെതാണ്. ഇതുവരെ പുറത്ത് വിടാന്‍ മടിച്ചിരുന്ന ഈ റിപ്പോര്‍ട്ട് കോടതി ഉത്തരവ് പുറത്ത് വരാനിരിക്കെയാണ് സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം കുടുംബം തള്ളി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷമാണ് ബന്ധുക്കളെ അറിയിക്കുന്നതെന്നും പരിയാരത്ത് പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്നും കോഴിക്കോട് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായും ബന്ധു അനില്‍ പി നായര്‍ പറഞ്ഞു. കോടതിയില്‍ പറയാനുള്ളത് പറഞ്ഞിട്ടുണ്ട്, കൊലപാതകമാണോ എന്നതിന് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നു തന്നെയാണ് കുടുംബത്തിന്റെ നിലപാട്.

നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാന്‍ കാരണങ്ങളില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നടി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി, സാക്ഷിമൊഴി, സാഹചര്യ തെളിവുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ലെന്നാണ് എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്.

പ്രതി പി.പി ദിവ്യയുടെയും കണ്ണൂര്‍ കലക്ടറുടെയും നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നു പറയപ്പെടുന്ന പ്രശാന്തിന്റെയും കോള്‍ രേഖകള്‍ ശേഖരിച്ചു. കൂടാതെ, സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ ശ്രീജിത് കൊടേരി നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്.

നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്നു സിബിഐ ഹൈക്കോടതിയില്‍ അറിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ഉള്ള പിണറായി സര്‍ക്കാരിന്റെ കടുത്ത നിലപാട് കൂടുതല്‍ ദുരൂഹത ഉണ്ടാക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments