Thursday, December 12, 2024

HomeWorldപത്ത് എ350 ഉൾപ്പെടെ 100 എയർബസ് വിമാനങ്ങൾകൂടി വാങ്ങാൻ എയർ ഇന്ത്യ ഓർഡർ നൽകി

പത്ത് എ350 ഉൾപ്പെടെ 100 എയർബസ് വിമാനങ്ങൾകൂടി വാങ്ങാൻ എയർ ഇന്ത്യ ഓർഡർ നൽകി

spot_img
spot_img

പുതിയ 100 എയർബസ് വിമാനങ്ങൾ കൂടി വാങ്ങാൻ ഓർഡർ നൽകിയതായി ടാറ്റ ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ കഴിഞ്ഞദിവസം അറിയിച്ചു. 10 വൈഡ് ബോഡി എ350 എയർബസ് വിമാനങ്ങളും 90 നാരോബോഡി എ320 വിമാനങ്ങളും വാങ്ങാനാണ് എയർ ഇന്ത്യ പുതുതായി ഓർഡർ നൽകിയത്. നിയോ എ321 വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 470 വിമാനങ്ങൾക്കായി എയർബസ്സിനും ബോയിങ്ങിനും കഴിഞ്ഞവർഷം നൽകിയ ഓർഡറിന് പുറമേയാണ് പുതിയ 100 വിമാനങ്ങൾ കൂടി എയർ ഇന്ത്യ ഓർഡർ നൽകിയത്.

40 എ350 വിമാനങ്ങളും 210 എ320 വിമാനങ്ങളും ഉൾപ്പെടെ 250 എയർബസ് വിമാനങ്ങൾ കഴിഞ്ഞ വർഷം എയർ ഇന്ത്യ ഓർഡർ ചെയ്തിരുന്നു. പുതിയ 100 ഓർഡറുകളും കൂടി ചേർത്ത് ഇപ്പോൾ എയർ ഇന്ത്യ ആകെ 350 എയർ ബസ് വിമാനങ്ങളാണ് ഓർഡർ ചെയ്തിരിക്കുന്നത്. ഓർഡർ ചെയ്തതിൽ 6 എ350 വിമാനങ്ങൾ ഇതുവരെ എയർ ഇന്ത്യക്ക് ലഭിച്ചു. കഴിഞ്ഞ വർഷം ഓർഡർ ചെയ്ത ബോയിംഗിന്റെ 220 വൈഡ് ബോഡി, നാരോബോഡി വിമാനങ്ങളിൽ 184 വിമാനങ്ങളാണ് ഇനി ലഭിക്കാനുള്ളത്.റോൾസ് റോയിസ് എക്സ് ഡബ്ല്യു ബി എൻജിനികളുടെ കരുത്തുള്ള എയർബസ് എ350 വിമാനം ഉപയോഗിച്ച് സർവീസ് നടത്തുന്ന ആദ്യ ഇന്ത്യൻ വിമാന കമ്പനിയാണ് എയർ ഇന്ത്യ.എ320 വിമാനങ്ങൾ ഹ്രസ്വ ദൂര, ആഭ്യന്തര സർവീസുകൾക്കായാണ് ഉപയോഗിക്കുന്നത്.

അധിക 100 എയർബസ് വിമാനങ്ങൾ വാങ്ങുന്നതോടെ കൂടുതൽ വളർച്ചയുടെ പാതയിൽ എയർ ഇന്ത്യയെ എത്തിക്കാനും ഇന്ത്യയെ ലോകത്തിൻ്റെ എല്ലാ കോണുകളിലേക്കും ബന്ധിപ്പിക്കുന്ന ഒരു ലോകോത്തര വിമാനക്കമ്പനിയായി കെട്ടിപ്പടുക്കുന്നതിനുള്ള ദൗത്യത്തിന് സംഭാവന നൽകാനും സഹായിക്കുമെന്ന് ടാറ്റ സൺസ് ആൻഡ് എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments