Thursday, December 12, 2024

HomeNewsKeralaബലാത്സംഗ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

ബലാത്സംഗ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

spot_img
spot_img

കൊച്ചി: ബലാത്സംഗ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈകോടതി ജാമ്യം നല്‍കിയത്. പരാതി നല്‍കിയതിലെ കാലതാമസം കൂടി പരിഗണിച്ചാണ് ജാമ്യം.

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും അന്തസ്സും അഭിമാനവുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 40 ലേറെ സിനിമകള്‍ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. കേസെടുത്തത് 17 വര്‍ഷം മുമ്പ് നടന്നതായി പറയുന്ന പരാതിയുടെ അടിസ്ഥാനത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.’ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ബാലചന്ദ്ര മേനോന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം.

2007 ജനുവരിയില്‍ ആയിരുന്നു സംഭവം. ഗള്‍ഫില്‍ ജോലി നോക്കിയിരുന്ന തന്നെ സിനിമയില്‍ ചീഫ് സെക്രട്ടറിയുടെ വേഷം വാഗ്ദാനം ചെയ്താണ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. സെക്രട്ടറിയേറ്റിന് സമീപത്തെ ഹോട്ടലില്‍ മുറിയും ഏര്‍പ്പാടാക്കി. എത്തിയ ദിവസം തന്നെ ബാലചന്ദ്ര മേനോന്‍ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ ചെല്ലുമ്പോള്‍ കണ്ട കാഴ്ച മോശമായതിനാല്‍ അപ്പോള്‍ തന്നെ അവിടം വിട്ടിറങ്ങിയെങ്കിലും പിറ്റേദിവസം രാത്രിയും ബാലചന്ദ്ര മേനോന്‍ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെയുണ്ടായിരുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒപ്പം സംഘം ചേര്‍ന്ന് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു.

അതിനു വിസമ്മതിച്ച് സിനിമയില്‍ അഭിനയിക്കാതെ തിരികെ പോകാന്‍ നിന്ന തന്നെ അനുനയിപ്പിച്ച് ചിത്രീകരണം നടത്തിയെന്നും എന്നാല്‍ പിന്നെയും ബാലചന്ദ്ര മേനോനില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നുമായിരുന്നു നടിയുടെ ആരോപണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments