Thursday, December 12, 2024

HomeWorldകുറച്ചുസമയത്തേക്ക് പണിമുടക്കി ഫേസ് ബുക്കും വാട്ട്സാപ്പുo

കുറച്ചുസമയത്തേക്ക് പണിമുടക്കി ഫേസ് ബുക്കും വാട്ട്സാപ്പുo

spot_img
spot_img

ലണ്ടൻ: ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഇന്ത്യൻ സമയം. ബുധനാഴ്‌ച അർധരാത്രി കുറച്ചുസമയത്തേക്ക് പണിമുടക്കി. . ഡൗൺ ഡിറ്റക്‌ടർ എന്ന വെബ്സൈറ്റ് നൽകുന്ന വിവരപ്രകാരം ഫേസ്ബുക്കിൽ പ്രശ്ന‌ം നേരിടുന്നതായി 27,000 പേരും ഇൻസ്റ്റഗ്രാമിൽ പ്രശ്‌നം നേരിടുന്നതായി 28,000 പേരും റിപ്പോർട്ടു ചെയ്തു. രാത്രി പന്ത്രണ്ടരയോടെയാണ് ഫെയ്‌സ് ബുക്കിലും ഇൻസ്‌റ്റഗ്രാമിലും പ്രശ്‌നങ്ങൾ നേരിട്ടുതുടങ്ങിയത്. വാട്‌സാപിലും പ്രശ്‌നങ്ങൾ നേരിടുന്നതായി അനവധി ആളുകൾ പരാതിപ്പെട്ടു. സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു വ്യക്‌തമാക്കിയ മെറ്റ, ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമാപണം നടത്തി.ഈ വർഷം മാർച്ചിലും ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായിരുന്നു. കേരളം അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന ലക്ഷത്തിലേറെ ഫെയ്‌സ്ബുക് അക്കൗണ്ടുകളും ഇരുപതിനായിരത്തിലേറെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമാണ് പ്രവർത്തനരഹിതമായത്. ചിലയിടങ്ങളിൽ മെസഞ്ചറും വാട്‌സാപ്പും കൂടി മുടങ്ങിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments