Wednesday, March 12, 2025

HomeMain Storyകാഷ് പട്ടേലിനെ ട്രംപ് നോമിനേറ്റ് ചെയ്തതിന് പിന്നാലെ എഫ്ബിഐ ഡയറക്ടർ റേ രാജി പ്രഖ്യാപിച്ചു

കാഷ് പട്ടേലിനെ ട്രംപ് നോമിനേറ്റ് ചെയ്തതിന് പിന്നാലെ എഫ്ബിഐ ഡയറക്ടർ റേ രാജി പ്രഖ്യാപിച്ചു

spot_img
spot_img

പി.പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി:നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുമ്പ് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രെ സ്ഥാനമൊഴിയും. എഫ്ബിഐ ടൗൺ ഹാളിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഏജൻസിയുടെ ഡയറക്‌ടറായി പത്തുവർഷത്തെക്കായിരുന്നു നിയമനം . ഇപ്പോൾ മൂന്ന് വർഷമാണ് പൂർത്തീകരിച്ചത്

പ്രസിഡൻ്റ് ട്രംപ് ഏജൻസിയിൽ ഒരു പുതിയ നേതാവിനെ നാമനിർദ്ദേശം ചെയ്തതിന് ശേഷം.റേയുടെ രാജി തീരുമാനം ചില നിയമനിർമ്മാതാക്കൾക്ക് ആശ്ചര്യകരമല്ല.

ക്രിസ്റ്റഫർ റേയുടെ രാജി അമേരിക്കയെ സംബന്ധിച്ചിടത്തോളം മഹത്തായ ദിവസമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.ട്രംപിനെതിരായ രണ്ട് കുറ്റാരോപണങ്ങളിലേക്ക് നയിച്ച ഉന്നത അന്വേഷണങ്ങളും വ്രെയുടെ ഭരണകാലത്ത് ഉൾപ്പെടുന്നു.
വ്രെ സ്ഥാനമൊഴിഞ്ഞതോടെ, പകരം ട്രംപിൻ്റെ നോമിനി കാഷ് പട്ടേലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു

സ്ഥിരീകരണ ഹിയറിംഗുകൾക്ക് മുന്നോടിയായി പിന്തുണ ഉറപ്പാക്കാൻ 44 കാരനായ പട്ടേൽ തിങ്കളാഴ്ച ക്യാപിറ്റോൾ ഹില്ലിൽ എത്തിയിരുന്നു

പട്ടേൽ എഫ്ബിഐയുടെ കടുത്ത വിമർശകനായിരുന്നു, താൻ അതിൻ്റെ അധികാരം ചുരുക്കുമെന്നും ഡിസി ആസ്ഥാനം അടച്ചുപൂട്ടുമെന്നും ഡിപ്പാർട്ട്‌മെൻ്റിനെ സമൂലമായി പരിഷ്കരിക്കുമെന്നും അഭിപ്രായപ്പെട്ടു.

ട്രംപും പല യാഥാസ്ഥിതികരും വിശ്വസിക്കുന്നത് എഫ്ബിഐയും നീതിന്യായ വകുപ്പും റിപ്പബ്ലിക്കൻമാർക്കും യാഥാസ്ഥിതിക മൂല്യങ്ങൾ പുലർത്തുന്നവർക്കും എതിരെ ആയുധമാക്കിയെന്നാണ് ട്രംപും പല യാഥാസ്ഥിതികരും വിശ്വസിക്കുന്നത്

“ബ്യൂറോയെക്കുറിച്ച് വ്രെയേക്കാൾ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ഒരാളാണ് പട്ടേൽ,” എറിക് ടക്കർ പറഞ്ഞു.
ടെക്സാസിലെ സെനറ്റർ ജോൺ കോർണിനുമായി കാഷ് കൂടിക്കാഴ്ച നടത്തി, തൻ്റെ നാമനിർദ്ദേശത്തെ പിന്തുണയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments