പാരീസ്: നോത്രദാം കത്തീഡ്രലില്‍ ക്രിസ്തുവിന്റെ മുള്‍കിരീടം വീണ്ടും പരസ്യവണക്കത്തിനായി ഒരുക്കി. പീഡാസഹന,കുരിശുമരണ സമയത്ത് യേശുക്രിസ്തു ധരിച്ചിരുന്ന മുള്‍ക്കിരീടം പ്രത്യേക പേടകത്തിലാക്കി നോത്രദാമില്‍ പരസ്യവണക്കത്തിനുവച്ചിരുന്നു. 2019 ലെതീപിടിത്തത്തില്‍ കത്തീഡ്രലിന്റെ ഒരു ഭാഗം കത്തിയമര്‍ന്നപ്പോള്‍ ഇതുള്‍പ്പെടെയുള്ള തിരുശേഷിപ്പുകള്‍ സുരക്ഷിത സ്ഥലത്തേക്കുമാറ്റിയിരുന്നു.
കത്തീഡ്രല്‍ നവീകരിച്ച് കൂദാശ ചെയ്തതിനു പിന്നാലെ കഴിഞ്ഞ ദിവസം തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുത്തതിനു പിന്നാലെയാണ് മുള്‍കിരീടവും കത്തീഡ്രലില്‍ എത്തിച്ചത്. പാരിസ് ആര്‍ച്ച്ബിഷപ്പിന്റെ പ്രധാനകാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍തിരുമുടി കത്തീഡ്രലിലെത്തിച്ചത്. ജനുവരി 10 മുതല്‍ ഏപ്രില്‍ 18 വരെ എല്ലാ വെള്ളിയാഴ്ചയും തിരുമുടിപരസ്യവണക്കത്തിനുസൗകര്യമുണ്ടായിരിക്കും.
തുടര്‍ന്ന് എല്ലാ മാസാദ്യ വെള്ളിയാഴ്ചകളില്‍ പരസ്യവണക്കത്തിന് അവസരമുണ്ടാകും. 1239 ല്‍ ഫ്രാന്‍സിലെ ലൂയി ഒമ്പതാമന്‍ രാജാവ് ഇതു പാരിസിലെത്തിച്ച് നോത്രദാം കത്തീഡ്രലില്‍ സൂക്ഷിക്കുകയായിരുന്നു.