വാഷിംഗ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് പദമൊഴിയുന്നതിനു മുമ്പായി പ്രസിഡന്റ് ജോ ബൈഡന്‍ മാപ്പു നല്‍കിയ 1500 തടവുകാരില്‍ നാലു ഇന്ത്യക്കാരും. വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് വര്‍ഷങ്ങളായി അമേരിക്കന്‍ കല്‍ത്തുറങ്കലില്‍ പാര്‍പ്പിച്ചവരെയാണ് പുറത്തു വിടുന്നത്.
ഡോ. മീര സച്ച്‌ദേവ്, ബാബുഭായ് പട്ടേല്‍, കൃഷ്ണ മോട്ടെ, വിക്രം ദത്ത എന്നീ ഇന്ത്യക്കാര്‍ക്കാണ് ശിക്ഷായിളവ് ലഭിക്കുന്നത്. 17 വര്‍ഷം മുതല്‍ ജീവപര്യന്തം തടവു വരെ ശിക്ഷ ലഭിച്ചവരാണ് ഇവര്‍. തെറ്റില്‍ പ്രായശ്ചിത്തമുള്ളവരും സ്വയം തിരുത്തിയവരും സമൂഹത്തിന് സംഭാവന ചെയ്യേണ്ടവരാണെന്ന് മാപ്പു നല്‍കുന്ന കാര്യം വ്യക്ത്തമാക്കി അദ്ദേഹം പറഞ്ഞു.
രണ്ടാമതൊരു അവസരം കൂടി നല്‍കണമെന്നതാണ് അമേരിക്കന്‍ പാരമ്പര്യമെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. മിസിസിപ്പിയില്‍ നടത്തിയിരുന്ന കാന്‍സര്‍ സെന്ററിലെ ക്രമക്കേടുകളുടെ പേരിലാണ് 2012 ല്‍ ഡോ. മീര സച്ച്‌ദേവിനെ (62) കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 26 ക്രമക്കേടുകളുടെ പേരിലാണ് 2013 ല്‍ ബാബുഭായ് പട്ടേല്‍ ജയിലിലായത്. ലഹരിമരുന്നു കേസിലാണ് കൃഷ്ണ മോട്ടെയെ (54) 2013 ല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. വിക്രം ദത്തയെ (63) മന്‍ഹാറ്റന്‍ കോടതി 235 മാസത്തേക്കു ശിക്ഷിച്ചത് സാമ്പത്തിക തട്ടിപ്പിന്റെ പേരിലായിരുന്നു.