Sunday, December 15, 2024

HomeNewsKeralaഗുരുവായൂരപ്പന് 25 ലക്ഷം വില മതിക്കുന്ന സ്വര്‍ണ നിവേദ്യക്കിണ്ണം; വഴിപാടായി നല്‍കിയത് ചെന്നൈ സ്വദേശി

ഗുരുവായൂരപ്പന് 25 ലക്ഷം വില മതിക്കുന്ന സ്വര്‍ണ നിവേദ്യക്കിണ്ണം; വഴിപാടായി നല്‍കിയത് ചെന്നൈ സ്വദേശി

spot_img
spot_img

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 311.5 ഗ്രാം തൂക്കം വരുന്ന സ്വർണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂര്‍ സ്വദേശി എം എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട് സമര്‍പ്പണം നടത്തിയത്. ഗുരുവായൂരപ്പന്റെ സോപാനത്ത് സ്വര്‍ണക്കിണ്ണം സമര്‍പ്പിക്കുകയായിരുന്നു. നിവേദ്യ കിണ്ണത്തിന് ഏകദേശം 38.93 പവന്‍ തൂക്കം വരും. 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ സ്വര്‍ണക്കിണ്ണം ഏറ്റുവാങ്ങി.

ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ കെ കെ സുഭാഷ്, പ്രസാദിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. വഴിപാടുകാര്‍ക്ക് ഗുരുവായൂരപ്പന് ചാര്‍ത്തിയ കളഭം, പട്ട്, കദളിപ്പഴം, തിരുമുടിമാല പഞ്ചസാര എന്നിവ അടങ്ങിയ പ്രസാദങ്ങള്‍ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments