Sunday, December 15, 2024

HomeWorldവില 47 കോടി! പത്തടി നീളത്തില്‍ സ്വര്‍ണ്ണം കൊണ്ടുള്ള ക്രിസ്മസ് ട്രീയുമായി ജര്‍മനി

വില 47 കോടി! പത്തടി നീളത്തില്‍ സ്വര്‍ണ്ണം കൊണ്ടുള്ള ക്രിസ്മസ് ട്രീയുമായി ജര്‍മനി

spot_img
spot_img

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നയൊന്നാണ് ക്രിസ്മസ് ട്രീകള്‍. അത്തരത്തിലൊരു ക്രിസ്മസ് ട്രീയാണ് ഇപ്പോള്‍ വാര്‍ത്തകളിലിടം നേടുന്നത്. ജര്‍മനിയിലെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പത്തടിനീളമുള്ള ക്രിസ്മസ് ട്രീയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 2024 വിയന്ന ഫില്‍ഹാര്‍മോണിക് നാണയങ്ങളുപയോഗിച്ചാണ് ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുന്നത്. 63 കിലോഗ്രാം ഭാരമുള്ള ഈ ക്രിസ്മസ് ട്രീയ്ക്ക് 5.5 മില്യണ്‍ ഡോളര്‍ (47 കോടിരൂപ) വില വരുമെന്നാണ് കണക്കാക്കുന്നത്.

മ്യൂണിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാരികളായ പ്രോ ഔറമാണ് ക്രിസ്മസ് ട്രീ തയ്യാറാക്കിയത്. തലമുറകള്‍ കഴിഞ്ഞാലും സ്വര്‍ണ്ണം അതിന്റെ മൂല്യം നിലനിര്‍ത്തുമെന്ന് പ്രോ ഔറം മുഖ്യവക്താവ് ബെഞ്ചമിന്‍ സമ്മ പറഞ്ഞു.

അതേസമയം വില്‍പ്പനയ്ക്കായി ഒരുക്കിയതല്ല ഈ ക്രിസ്മസ് ട്രീയെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. പ്രോ ഔറത്തിന്റെ 35-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സ്വര്‍ണ്ണത്തിലുള്ള ക്രിസ്മസ് ട്രീ നിര്‍മിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ ലോകത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വിലയേറിയ ക്രിസ്മസ് ഇതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ 2010ല്‍ തയ്യാറാക്കിയ ക്രിസ്മസ് ട്രീ ആണ് ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വിലയേറിയത്. 11 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ക്രിസ്മസ് ട്രീ ആണിത്. 181 ആഭരണങ്ങള്‍ കൊണ്ട് നിര്‍മിച്ച ഈ ക്രിസ്മസ് ട്രീയ്ക്ക് 43.2 അടി ഉയരമുണ്ടായിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഈ ക്രിസ്മസ് ട്രീയെ തേടിയെത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments