ബ്രിട്ടീഷ് കൊളംബിയ: നായർ സർവീസ് സൊസൈറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ (എൻ എസ് എസ് ഓഫ് ബി സി) യുടെ ആഭിമുഖ്യത്തിൽ നാലാം കുടുംബസംഗമം “കേരളീയം 2024” നവംബർ 30നു ഫ്‌ളീറ്റ്‌വുഡ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വർണ്ണശബളമായി ആഘോഷിച്ചു. എൻ എസ് എസ് ഓഫ് ബി സി പ്രസിഡന്റ് തമ്പാനൂർ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജഗ്‌രൂപ് ബ്രാർ എം എൽ എ (മിനിസ്റ്റർ ഫോർ മൈനിങ് ആൻഡ് ക്രിട്ടിക്കൽ മിനറൽസ്, ബി സി), ഡോ. സുശീല റെഡ്‌ഡി എന്നിവർ മുഖ്യാതിഥികളായി. സമൂഹത്തിലെ പല ഉന്നതരും ഈ കുടുംബസംഗമത്തിൽ പങ്കെടുത്തു.
വൈദ്യരംഗത്തിലെ മികവിന് ഡോ. സുശീല റെഡ്‌ഡിക്ക് എൻ എസ് എസ് ഓഫ് ബി സി യുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡോ. എൻ. ജി. നായർ നൽകി ആദരിച്ചു. തദവസരത്തിൽ, ബി സിയിലെ നായർ സമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് മുൻകൈയെടുത്ത തമ്പാനൂർ മോഹനെയും മന്ത്രി ആദരിച്ചു.
വിവിധ കലാകേന്ദ്രങ്ങളുടെ കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കുമായിട്ടുള്ള വിവിധയിനം വിനോദ മത്സരങ്ങളും വിരുന്നിനു മിഴിവേകി. മത്സര വിജയികൾക്ക് സെക്രട്ടറി സംഗീത് നായർ സമ്മാനവിതരണം നിർവഹിച്ചു. പരിപാടിയുടെ മുഖ്യ സ്പോൺസർ സുധീർ നായർ (റിയൽറ്റർ) എൻ എസ് എസ് ഓഫ് ബി സി യുടെ 2025-ലെ കലണ്ടർ പ്രകാശനം ചെയ്തു. മറ്റു സ്പോൺസർമാരായ സുജാത (Buy N’ Save ഗ്രോസറീസ്), വർഷ രാജൻ (റിയൽറ്റർ), അരൂക്കുറ്റി രംഗനാഥൻ (ഇൻഷുറൻസ്) എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പരിപാടിയുടെ വിജയത്തിനു വേണ്ടി പ്രവർത്തിച്ച ജോയിന്റ് സെക്രട്ടറി ജ്യോതിഷ് കുമാർ, ട്രഷറർ സനൂപ്, സംഘാടകർ രേണുക മേനോൻ, അനൂപ് നായർ, പ്രശാന്ത് ഓ. വി., രമേഷ് നായർ, പ്രവീൺ വി., അശ്വിനി കുമാർ, വിനയൻ, വൈശാഖ്, അഞ്ജലി പിള്ള എന്നിവർക്കും പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും സെക്രട്ടറി നന്ദി രേഖപ്പെടുത്തി.