ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് അഡ്മിന്‍ വൈസ് പ്രസിഡന്റ് സന്തോഷ് ഐപ്പിന്റെ മാതാവും കൈമല ഐപ്പിന്റെ ഭാര്യയുമായ അന്നമ്മയുടെ (75) ദേഹവിയോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് അനുശോചനം രേഖപ്പെടുത്തി. ഡിസംബര്‍ 15-ാം തീയതി വൈകിട്ട് നേര്‍കാഴ്ച ന്യൂസിന്റെ സ്റ്റാഫോര്‍ഡിലുള്ള ഓഫീസില്‍ വച്ച് നടന്ന ഇ.സി മീറ്റിംഗിലാണ് പരേതയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചത്.
നേര്‍കാഴ്ച ചീഫ് എഡിറ്ററും ഡബ്ല്യയു.എം.സി ഹൂസ്റ്റണ്‍ പ്രോവിന്‍സ് ചെയര്‍മാനുമായ സൈമണ്‍ വളാച്ചാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡബ്ല്യയു.എം.സി ഹൂസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റ്‌റോയി മാത്യു, സെക്രട്ടറി ജിന്‍സ് മാത്യു, അമേരിക്ക റീജിയന്‍ ട്രഷറര്‍, സജി ബി പുളിമൂട്ടില്‍, ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് ജോജി ജോസഫ്, ജോയിന്റ് സെക്രട്ടറി ജോഷി മാത്യു, ഹൂസ്റ്റണ്‍ പ്രോവിന്‍സ് ചാരിറ്റി ഫോറം ചെയര്‍ സുബിന്‍ കുമാരന്‍, ഡബ്ല്യയു.എം.സി ഹൂസ്റ്റണ്‍ പ്രോവിന്‍സ് മുന്‍ ചെയര്‍മാനും മാഗ് പ്രസിഡന്റുമായ മാത്യൂസ് മുണ്ടക്കല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
മൃതസംസ്‌കാര കര്‍മ്മങ്ങള്‍ 12-16–24 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.00-ന് തൃശൂര്‍ മുടപ്പല്ലൂര്‍ മനോജിന്റെ വസതിയില്‍ നിന്നും ആരംഭിക്കുന്നു. തുടര്‍ന്ന് 3.30-ന് മഞ്ഞക്കുന്ന് സെന്റ് തോമസ് പള്ളിയില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം നടത്തും. മക്കള്‍. മനോജ്, സന്തോഷ്, ജെയ്‌നി, ജെയ്സി. മരുമക്കള്‍. ഷൈനി, ഷിജി, ആബി, സജി.