കെ.സി.സി.എൻ.എ.യുടെ പുതിയ സ്പിരിച്യുൽ ഡയറക്റായി സാൻ അന്റോണിയോ സെന്റ് ആൻ്റണി ക്നാനായ പാരിഷ് വികാരി .ഫാ.ബോബൻ വട്ടംപുറത്തിനെ ഡിട്രോയിറ്റിൽ വച്ചു നവംബർ 23 നു നടന്ന കെ.സി.സി.എൻ.എ. നാഷണൽ കൗൺസിൽ മീറ്റിംഗ് നിയമിച്ചു .
2016 മുതൽ ക്നാനായ റീജിയണിൽ സേവനം അനുഷ്ഠിക്കുന്ന ഫാ.ബോബൻ വട്ടംപുറത്ത് ,ചിക്കാഗോ സെയിന്റ് മേരീസ് ക്നാനായ പാരിഷ് (അസിസ്റ്റന്റ .വികാരി ), ഡിട്രോയിറ്റ് ക്നാനായ പാരിഷ് ,അറ്റ്ലാന്റ ക്നാനായ പാരിഷ് എന്നിവിടങ്ങളിൽ വികാരിയായിരുന്നു..
2021 മുതൽ സാൻ അന്റോണിയോ സെയിന്റ് ആൻ്റണി ക്നാനായ പാരിഷ് വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഫാ.ബോബൻ വട്ടംപുറത്ത് , KCCNA സാൻ അന്റോണിയോ കൺവെൻഷനിൽ ആതിഥേയ യൂണിറ്റിന്റെ സ്പിരിചുൽ ഡയറക്ടർ എന്ന നിലയിൽ കൺവെൻഷന്റെ വിജയത്തിനായി വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു ..
– വാർത്ത: ബൈജു ആലപ്പാട്ട് KCCNA PRO