വാഷിങ്ടൻ : വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ടു. ആറു പേർക്കു പരുക്കേറ്റിട്ടുണ്ട്. വെടിവച്ച വിദ്യാർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. അബൻഡന്റ് ലൈഫ് ക്രിസ്റ്റ്യൻ സ്‌കൂളിലാണു വെടിവയ്പ്‌പുണ്ടായത്.17 വയസ്സുള്ള വിദ്യാർഥിനിയാണ് പ്രതി. ക്രിസ്മസ് അവധിക്ക് ദിവസങ്ങൾക്ക് മുമ്പ് തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയുതിർത്ത വിദ്യാർത്ഥിനിയും മരിച്ചതായി പൊലീസ് പറഞ്ഞു. 6 വിദ്യാർഥികർക്ക് പരുക്കുണ്ട്.
തിങ്കളാഴ്ച പുലർച്ചെ അബൻഡന്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിൽ. കൗമാരക്കാരിയായ വിദ്യാർത്ഥിനി വെടിയുതിർക്കുകയായിരുന്നു, മറ്റൊരു വിദ്യാർത്ഥിയും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. വെടിവെച്ചയാൾ ആത്മഹത്യ ചെയ്തിരിക്കാമെന്നും പൊലീസ് മേധാവി ഷോൺ ബാൺസ് പറഞ്ഞു.
പ്രാദേശിക സമയ.11 ടോയെയാണ് കൊലപാതക വിവരം പൊലീസിന് ലഭിച്ചത്. സ്കൂളിൽ എത്തിയപ്പോൾ പ്രതിയടക്കമുള്ളവരെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ ആരുടെയും പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല, അക്രമിയായ വിദ്യാർത്ഥിനിയെക്കുറിച്ച് വിവരങ്ങളൊന്നും നൽകിയിട്ടില്ല. അക്രമത്തിലേക്ക് നയിച്ചതിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. കിന്റർഗാർട്ടൻ മുതൽ ഹൈസ്‌കൂൾ വരെയുള്ള 400 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ്.അബൻഡന്റ് ലൈഫ് ക്രിസ്ത്യൻ സ്കൂൾ